സൗജന്യയുടെ കൊലപാതകം; പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ പരാതി നൽകി അമ്മ കുസുമാവതി

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധര്‍മ്മസ്ഥല ഗ്രാമത്തില്‍ 2012 ഒക്ടോബർ 9 ന് കോളേജ് വിദ്യാര്‍ഥിനി സൗജന്യ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സൗജന്യയുടെ മാതാവ് കുസുമാവതി ധർമ്മസ്ഥലയിലെ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുമ്പാകെ പരാതി നൽകി. പതിറ്റാണ്ടിലേറെയായിട്ടും ഈ കേസ് പരിഹരിക്കപ്പെട്ടിട്ടില്ല. സിബിഐ അന്വേഷണവും സുപ്രീം കോടതി ഇടപെടലും ഉണ്ടായിരുന്നിട്ടും, യഥാർത്ഥ കുറ്റവാളികള്‍ പിടിയിലായിട്ടില്ലെന്നും എസ്ഐടി അന്വേഷണപരിധിയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് കുസുമാവതി വ്യാഴാഴ്ച ബന്ധുക്കള്‍ക്കൊപ്പമെത്തി പരാതി സമര്‍പ്പിച്ചത്.

സൗജന്യയുടെ മരണത്തെക്കുറിച്ചുള്ള വസ്തുതകള്‍ അറിഞ്ഞതിന്റെ പേരിൽ 2014-ൽ ചിലര്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയെ ഭീഷണിപ്പെടുത്തിയതായും തുടര്‍ന്നു ധർമ്മസ്ഥല വിട്ടുപോകാൻ ചിന്നയ്യ നിർബന്ധിതനായതായും ചിന്നയ്യയുടെ സഹോദരി രത്‌ന ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ (NHRC) മൊഴി നൽകിയതായി കുസുമാവതി പരാതിയിൽ പറയുന്നു. ഇത്തരം വെളിപ്പെടുത്തലുകള്‍ സ്ഥിരീകരിക്കുന്നതിനായി ചിന്നയ്യയെ നാർക്കോ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും തന്റെ മകൾക്ക് നീതി ലഭിക്കണമെന്നും പരാതിയിൽ അവർ ആവശ്യപ്പെട്ടു.

പിയുസി വിദ്യാര്‍ഥിനിയായ സൗജന്യയെ കോളേജില്‍ നിന്നും ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് വരുന്നതിനിടെ കാണാതാകുകയും ക്രൂര ബലാത്സംഗത്തിനുശേഷം കൊലപ്പെട്ട നിലയില്‍ മൃതദേഹം തൊട്ടടുത്ത ദിവസം വനത്തില്‍ കണ്ടെത്തുകയുമായിരുന്നു. കേസില്‍ സന്തോഷ് റാവുവെന്ന മാനസിക വെല്ലുവിളി നേരിടുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 9 വര്‍ഷത്തിനു ശേഷം പ്രതിയെ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു,
SUMMARY: Soujanaya’s Murder.  Kusumavathy files fresh complaint before SIT.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം പൂക്കള മത്സരം സംഘടിപ്പിച്ചു 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍...

ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സംഗമവും

ബെംഗളൂരു: ബെംഗളൂരു ജില്ലാ എസ്‌കെഎസ്എസ്എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമസ്ത കേരള ജംയിയ്യത്തുല്‍...

ആർ സി പുരം മഹല്ല് മീലാദ് സംഗമം

ബെംഗളൂരു: പൊതു സമൂഹത്തില്‍ സ്‌നേഹവും കാരുണ്യവും സഹിഷ്ണുതയും സൗഹാര്‍ദ്ധവും വളര്‍ത്തുന്നതില്‍ പ്രവാചകന്‍...

ട്രെയിന്‍ തട്ടി മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു; അപകടം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപ്പുരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍...

അര്‍ജന്റീന ടീമിന്റെ പേരില്‍ തട്ടിപ്പ്; എസ്‌ഐടി രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ ശുപാര്‍ശ

തിരുവനന്തപുരം: ഇതിഹാസ താരം ലയണല്‍ മെസ്സി നായകനായ അർജന്റീന ടീമിനെ കേരളത്തില്‍...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്ന് വീണ് പരുക്കേറ്റ രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ...

സെപ്റ്റംബറില്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാൻ കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്‌ഇബി സർചാർജ് ഈടാക്കും. പ്രതിമാസ ബില്ലുകാർക്ക്...

പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; അഞ്ച് പേര്‍ മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍...

Related Articles

Popular Categories