ടി-20 ലോകകപ്പിൽ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടിലേക്ക്. ബംഗ്ലാദേശ് വീണ്ടും അട്ടിമറി ജയം നേടുമെന്ന് തോന്നിച്ച മല്‍സരത്തില്‍ നാല് റണ്‍സിനാണ് ദക്ഷിണാഫിക്കയുടെ വിജയം.
ടൂര്‍ണമെന്റിലെ കപ്പ് ഫേവറിറ്റുകളിലൊന്നായ ദക്ഷിണാഫ്രിക്ക ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയേയും രണ്ടാം മല്‍സരത്തില്‍ നെതര്‍ലന്‍ഡ്‌സിനേയും തോല്‍പ്പിച്ചിരുന്നു. ഈ വിജയത്തോടെ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ആറ് പോയിന്റായി.
ബൗളര്‍മാരെ തുണയ്ക്കുന്ന ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങാണ് തെരഞ്ഞെടുത്തത്. എന്നാല്‍ 20 ഓവറില്‍ ആറിന് 113 എന്ന നിലയിലേക്ക് അവര്‍ ചുരുങ്ങി. ബംഗ്ലാദേശ് ഈ ലക്ഷ്യം അനായാസം മറികടക്കുമെന്ന് തോന്നിച്ചെങ്കിലും അവസാനത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ എതിരാളികളെ ചുരുട്ടിക്കെട്ടി.
20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. ബംഗ്ലാദേശിനു വേണ്ടി തൗഹീദ് ഹ്രിദോയ് (34 പന്തില്‍ 37) ആണ് കൂടുതല്‍ റണ്‍സെടുത്തത്. മുഹമ്മദുല്ല 20 റണ്‍സ് നേടി.
TAGS: SPORTS| WORLDCUP
SUMMARY: South africe won for third time in worldcup
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…