ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് പരാജയം. ഇന്ത്യ ഉയർത്തിയ 125 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക ആറ് പന്തകൾ ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. വിജയത്തോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കൊപ്പമെത്തി. ട്രിസ്റ്റൺ സ്റ്റെപ്സിന്റെ ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.
41 പന്തുകൾ നേരിട്ട സ്റ്റബ്സ്, ഏഴു ഫോറുകളോടെ 47 റൺസുമായി പുറത്താകാതെ നിന്നു. ഒൻപതാമനായി ഇറങ്ങിയ ജെറാൾഡ് കോട്സെയുടെ കടന്നാക്രമണമാണ് വിജയത്തിലേക്കെത്തിച്ചത്. ജെറാൾഡ് കോട്സെ ഒൻപത് പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 19 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച വരുൺ ചക്രവർത്തിയാണ് ബോളിങ്ങിൽ തിളങ്ങിയത്. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങിയാണ് വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. രവി ബിഷ്ണോയ്, അർഷ്ദീപ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
മത്സരത്തിൽ ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർമാരെ തുടക്കത്തിലേ നഷ്ടപ്പെട്ടതോടെ പിന്നാലെ വിക്കറ്റുകളും വീഴ്ത്തി ദക്ഷിണാഫ്രിക്കൻ സമ്മർദത്തിൽ ഇന്ത്യ കുടുങ്ങി. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ സഞ്ജു സാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാദവുമടക്കമുള്ളവർ നിരാശപ്പെടുത്തിയപ്പോൾ 45 പന്തിൽ 39 റൺസ് നേടിയ ഹാർദിക്കിന്റെ ഇന്നിങ്സാണ് ഇന്ത്യക്ക് പിടിച്ചുനിൽക്കാനായത്.
TAGS: SPORTS | CRICKET
SUMMARY: South africa won against India in second Twenty 20
തൃശൂർ: സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായി. ഏഴ് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ പ്രകാരം 75.85…
കോട്ടയം: പൂവത്തുംമൂട്ടില്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കുഞ്ഞുമോന്‍ പിടിയില്‍.വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പേരൂര്‍ ഗവ.എല്‍…
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. 1,777 ഏക്കർ ഭൂമിയാണ്…
ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം…
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ സമയ പരിധി നീട്ടി. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ…
ചെന്നൈ: തിരഞ്ഞെടുപ്പ് ചർച്ചകള്‍ക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാർട്ടി അറിയിച്ചു.…