ടി-20 ലോക കപ്പില്‍ ഡി ഗ്രൂപ്പില്‍ ന്യൂയോര്‍ക്കിലെ നസൗ കൗണ്ടി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന ശ്രീലങ്കയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മത്സരത്തില്‍ ആറു വിക്കറ്റിന്റെ അനായാസ വിജയം നേടി സൗത്ത് ആഫ്രിക്ക. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് ഒന്നിന് പിറകെ ഒന്നായി വിക്കറ്റുകള്‍ നഷ്ടമായ മത്സരത്തില്‍ 19.1 ഓവറില്‍ മുഴുവന്‍ വിക്കറ്റുകളും നഷ്ടമാക്കി 77 റണ്‍സെടുക്കാനാണ് സാധിച്ചത്.
30 ബോളില്‍ നിന്ന് 19 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസും 16 ബോളില്‍ നിന്ന് 16 റണ്‍സ് നേടിയ എയ്ഞ്ചലോ മാത്യൂവും 15 ബോളില്‍ നിന്ന് 11 റണ്‍സെടുത്ത കമിന്ദു മെന്റിസുമാണ് ശ്രീലങ്കന്‍ ബാറ്റിങ് നിരയില്‍ രണ്ടക്കം തികച്ചത്.
ക്യാപ്റ്റന്‍ വനിന്ദു ഹസരംഗ അഞ്ചാമനായി ക്രീസിലെത്തിയെങ്കിലും ഒരു റണ്‍സിന് പോലും വക കാണാതെ മടങ്ങി. പിന്നാലെ എത്തിയ സമര വിക്രമയും റണ്‍സൊന്നുമില്ലാതെ കളം വിട്ടു. നാല് വിക്കറ്റ് നേടി ആന്ററിച്ച് നോര്‍ജെയും രണ്ട് വിതം വിക്കറ്റെടുത്ത കഗിസോ റബാദയും സ്പിന്നര്‍ കേശവ് മഹാരാജയുമാണ് സൗത്ത് ആഫ്രിക്കന്‍ ബോളിങ് നിരയില്‍ തിളങ്ങിയത്. ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കന്‍ നിരയില്‍
ഓപ്പണറായി എത്തിയ ക്വിന്റണ്‍ ഡി കോക്ക് 27 പന്തില്‍ നിന്ന് 20 ഉം എയ്ഡന്‍ മാര്‍ക്രം 14 ബോളില്‍ നിന്ന് 12 ഉം 28 ട്രിസ്്റ്റന്‍ സ്റ്റബ്‌സ് 28 ബോളില്‍ നിന്ന് 13 ഉം ഹെന്റ്‌റിച്ച് ക്ലാസന്‍ 22 ബോളില്‍ നിന്ന് 19 ഉം റണ്‍സുമായി ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചു.
തുഷാര എറിഞ്ഞ രണ്ടാം ഓവറിലായിരുന്നു ശ്രീലങ്കക്ക് ആദ്യ വിക്കറ്റ്. മൂന്നാം പന്തില്‍ രണ്ട് ബോളില്‍ നാല് റണ്‍സ് മാത്രം എടുത്ത റീസ ഹെന്റ്‌റിക്‌സ് മടങ്ങി. കമിന്ദു മെന്റിസ് ആണ് ക്യാച്ച് എടുത്തത്. മൂന്നമനായി എത്തിയ എയ്ഡന്‍ മക്രം നാലാമത്തെ ഓവറില്‍ ക്രീസ് വിട്ടു. ദസുന്‍ സനകയുടെ ഓവറില്‍ രണ്ടാം ബോളില്‍ കമിന്ദു മെന്റിസ് സ്ലിപില്‍ ക്യാച്ച് എടുക്കുകയായിരുന്നു. 14 ബോളില്‍ നിന്ന് 12 റണ്‍സാണ് മാര്‍ക്രം നേടിയത്.
TAGS: SPORTS
KEYWORDS: Soithafrica won over srilanka t20 cricket
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മധ്യ ജക്കാര്‍ത്തയില്‍ ഏഴ് നില കെട്ടിടത്തിന് തീപിടിച്ച് 22 പേര്‍ മരിച്ചു. ഡ്രോൺ സർവീസുകൾ നൽകിവരുന്ന ഒരു…
ബെംഗളൂരു: വിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ബെംഗളൂരുവിലെ ഒരു ക്ഷേത്രം. ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രത്തിലാണ് വിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. നഗരത്തിലെ ഏറ്റവും പഴക്കം…
കൊച്ചി: മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ (19) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാറ്റൂർ…
ബെംഗളൂരു: 92.3 കിലോമീറ്റർ മൈസൂരു-കുശാൽനഗർ ആക്‌സസ്-കൺട്രോൾഡ് ഹൈവേ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ)…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം . ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്ത് നടക്കും. കേരളത്തിന്റെ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് അവസാനം. പോളിങ് ശതമാനം 70 കടന്നു. മൂന്ന് ജില്ലകളിൽ 70 ശതമാനത്തിന് മുകളിലാണ്…