ബെംഗളൂരു : സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ ഓണാഘോഷം ‘ഓണവില്ല് 2024’ ബെന്നാർഘട്ട റോഡ് ഗോട്ടികരെ ടി. ജോൺ കോളേജിൽ നടന്നു. പ്രസിഡന്റ് അലക്സ് ജോസഫ് അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം രാമോജി ഗൗഡ എം.എൽ.സി. ഉദ്ഘാടനം ചെയ്തു. സതീഷ് കൃഷ്ണ സെയിൽ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ജാതിമത ചിന്തകൾക്കതീതമായി മലയാളികള്‍ പുലര്‍ത്തുന്ന ഐക്യബോധവും മാനുഷിക വിഷയങ്ങളില്‍ കേരളത്തിലെ മാധ്യമങ്ങള്‍ കാട്ടുന്ന ജാഗ്രതയും തനിക്ക് ഷിരൂരില്‍ കാണാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു.
ചിത്രങ്ങള്‍
ജി. കൃഷ്ണപ്പ, ജി.എസ്. മഞ്ജുനാഥ്, ഗോകുലം ഗോപാലൻ, പി.എസ്. ഹാരിസ്, വി.ആർ. ബിനു, വിനോദ് കുമാർ, ബിനു ദിവാകരൻ, മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. സന്ധ്യാ അനിൽ, നാൻസി ഹാരിസ്, ബി.കെ. നകുൽ, അഞ്ജനാ രാജ് തുടങ്ങിയവർ നേതൃത്വംനൽകി. വിവിധ കലാപരിപാടികളും, ഓണസദ്യയും, ശിഖാ പ്രഭാകറിന്റെ നേതൃത്വത്തിൽ യുവാ കാലിക്കറ്റിന്റെ മെഗാ ഷോയും ഉണ്ടായിരുന്നു.
<BR>
TAGS : ONAM-2024
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…