ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജവും ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ പ്രവാസി അമച്വര്‍ നാടകോത്സവം 2025, ഇന്ദിരനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റൊറിയത്തില്‍ മാര്‍ച്ച് 1,2 തിയ്യതികളില്‍ നടക്കും. നാടകോത്സവം ശനിയാഴ്ച രാവിലെ 10 മണിക്ക് ചലച്ചിത്ര സംവിധായകന്‍ വി കെ പ്രകാശ് ഉദ്ഘാടനം ചെയ്യും. കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഇ സി എ പ്രസിഡന്റ് സുധി വര്‍ഗീസ് സ്വാഗതം ആശംസിക്കും. 10. 30 ന് നാടകങ്ങള്‍ ആരംഭിക്കും.
ബെംഗളൂരുവില്‍ നിന്നും ചെന്നൈയില്‍ നിന്നുമായി 8 നാടകങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നു. നാടകത്തിന്റെ ദൈര്‍ഘ്യം പരമാവധി 1 മണിക്കൂര്‍ 15 മിനിറ്റ് ആയിരിക്കും.
മത്സരത്തിനെത്തുന്ന നാടകങ്ങള്‍
2025 മാര്‍ച്ച് 1, ശനിയാഴ്ച
രാവിലെ 10.30
▪️ ഗുരുവായൂരില്‍ ഒരു രാത്രി– അവതരണം : സംഗമം ബെംഗളൂരു
രചന : സന്തോഷ് വര്‍മ. സംവിധാനം: പി കെ ശശീന്ദ്ര വര്‍മ
ഉച്ചക്ക് 12.30
▪️ ശവംവാരി -അവതരണം: ഓണ്‍ സ്റ്റേജ്, ജാലഹള്ളി, ബെംഗളൂരു.രചന: സുരേഷ് പാല്‍കുളങ്ങര. സംവിധാനം: രഞ്ജിത്ത്
ഉച്ചക്ക് 2.30
▪️ സൂര്യകാന്തി -അവതരണം: കൈരളി കലാസമിതി, വിമാനപുര, ബെംഗളൂരു. രചന, സംവിധാനം- രതീഷ് റാം
വൈകുന്നേരം 4.30
▪️ ഗ്രേസിയുടെ ആകാശം – അവതരണം: ചാവറ കലാവേദി, ബെംഗളൂരു, രചന: ജിബു കെ. സംവിധാനം: പോള്‍ ജോസ് തട്ടില്‍.
2025 മാര്‍ച്ച് 2, ഞായറാഴ്ച
രാവിലെ 10:30
▪️ യന്ത്രം-അവതരണം : മദ്രാസ് കേരള സമാജം, ചെന്നൈ
രചന : ദീപക് സുധാകരന്‍ സംവിധാനം: അഭിലാഷ് പരമേശ്വരന്‍
ഉച്ചക്ക് 12.30
▪️ പെരുമലയന്‍ -അവതരണം: ഉപാസന, ചെന്നൈ രചന, സംവിധാനം : ഗോവര്‍ദ്ധന്‍
ഉച്ചക്ക് 2.30
▪️ദ ഫസ്റ്റ് ഗോള്‍-അവതരണം : മക്തൂബ് തിയേറ്റര്‍, ചെന്നൈ. രചന : ജോഫിന്‍ മണിമല സംവിധാനം : പ്രശോഭ് പ്രണവം
വൈകുന്നേരം 4.30
▪️ പുറപ്പാട്-അവതരണം: ചെന്നൈ നാടക വേദി, ചെന്നൈ, രചന : പ്രദീപ് മണ്ടൂര്‍, സംവിധാനം: സുധീര്‍ കുമാര്‍
വൈകുന്നേരം 6.30 ന് നടക്കുന്ന സമാപന സമ്മേളനം ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് മുന്‍ ചെയര്‍മാന്‍ ഡോ കൃഷ്ണദാസ് നായര്‍ ഉദ്ഘാടനം ചെയ്യും. ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡണ്ട് സുധി വര്‍ഗീസ് അധ്യക്ഷത വഹിക്കും. കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍ സ്വാഗതം ആശംസിക്കും. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
നാടകോത്സവത്തില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന്? 50,000 യും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം – ? 30,000 യും മൂന്നാം സമ്മാനം – ? 20,000 നല്‍കും.
മികച്ച നടന്‍, നടി, സംവിധായകന്‍, തിരക്കഥ കൃത്ത് എന്നിവര്‍ക്ക് 5,000 രൂപ വീതവും നല്‍കും.
മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍ക്ക് ? 10,000 പ്രോത്സാഹന സമ്മാനമായി നല്‍കുമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി വി മുരളിധരന്‍, ഇ സി എ സാഹിത്യവിഭാഗം കണ്‍വീനര്‍ ഒ വിശ്വനാഥന്‍ എന്നിവര്‍ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.
വിശദ വിവരങ്ങള്‍ക്ക് 9980090202, 87926 87607
<br>
TAGS : ART AND CULTURE | DRAMA COMPETITION | KERALA SAMAJAM
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…
ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…
തിരുവനന്തപുരം: കേരളം കൊണ്ടുവന്ന 'മലയാള ഭാഷാ ബിൽ 2025'നെതിരെ കർണാടക. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികള്‍ക്കും പ്രതീക്ഷ നല്‍കിയെങ്കില്‍ ഇന്ന് വില…