Categories: TOP NEWSWORLD

സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണവും പാളി, വിക്ഷേപിച്ച് മിനിട്ടുകൾക്കുള്ളിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണു

വാഷിംഗ്ടണ്‍: ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് ലക്ഷ്യം കാണാതെ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണു. ചരിത്രത്തിലെ ഏറ്റവും വലുതും കരുത്തുറ്റതും ഭാരമേറിയതും ഭാരം വഹിക്കുന്നതുമായ സ്റ്റാർഷിപ്പ് മെഗാ റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം ഇന്ന് പുലർച്ചെയാണ് നടന്നത്. എന്നാൽ ഏകദേശം 30 മിനിട്ടിന് ശേഷം റോക്കറ്റിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ലക്ഷ്യത്തിലെത്തുന്നതിന് മുൻപ് സ്റ്റാർഷിപ്പ് തകർന്നെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു. അതേ സമയം ഇത് തിരിച്ചടി അല്ലെന്നും സ്പേസ് എക്സ് പ്രതികരിച്ചു

സ്റ്റാര്‍ഷിപ്പിന്റെ പേലോഡ് വാതില്‍ തുറക്കാത്തതിനാല്‍ ഡമ്മി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായില്ല. സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ എവിടെയാണ് പതിച്ചതെന്ന് വ്യക്തമായില്ല.

മെയ് 28ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിക്ക് സൗത്ത് ടെക്‌സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്നാണ് സ്റ്റാര്‍ഷിപ്പ് കുതിച്ചുയര്‍ന്നത്. സ്റ്റാര്‍ഷിപ്പിന്റെ ഏഴ്, എട്ട് വിക്ഷേപണ പരീക്ഷണങ്ങള്‍ പരാജയമായിരുന്നു.

2025 ജനുവരിയിലാണ് ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണം നടന്നത്. മാര്‍ച്ച് ആറിലെ എട്ടാം പരീക്ഷണവും സ്പേസ് എക്‌സിന് വിജയിപ്പിക്കാനായില്ല. മാര്‍ച്ച് ആറിന് നടന്ന എട്ടാം പരീക്ഷണത്തില്‍ സ്റ്റാര്‍ഷിപ്പ് അഗ്നിഗോളമായതോടെ സമീപത്തെ നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. 240 വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടപ്പോള്‍ രണ്ട് ഡസനിലധികം വിമാനങ്ങള്‍ വഴിതിരിച്ച് വിടേണ്ടിയും വന്നു.

സ്റ്റാര്‍ഷിപ്പിന്റെ അവശിഷ്ടങ്ങള്‍ ബഹാമാസ്, ടര്‍ക്സ്-കൈകോസ് ദ്വീപുകള്‍ക്കും മുകളില്‍ കണ്ടെത്തിയത് വലിയ ഭീതി പരത്തുകയും ചെയ്തു. ഈ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഇത്തവണ വ്യോമഗതാഗതം കുറവുള്ള സമയത്താണ് സ്റ്റാര്‍ഷിപ്പ് 9-ാം ഫ്ലൈറ്റ് ടെസ്റ്റ് നടത്തിയത്. സ്റ്റാര്‍ഷിപ്പ് ഫ്ലൈറ്റ് എട്ടിന് 885 നോട്ടിക്കല്‍ മൈലായിരുന്നു എയര്‍ക്രാഫ്റ്റ് ഹസാര്‍ഡ് സോണ്‍. ഇത്തവണത്തെ പരീക്ഷണ വിക്ഷേപണത്തിന് 1,600 നോട്ടിക്കല്‍ മൈലാക്കി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

123 മീറ്റര്‍ ഉയരമുള്ള ഈ കൂറ്റന്‍ റോക്കറ്റ് ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഗ്രഹാന്തര യാത്രകള്‍ ലക്ഷ്യമിട്ടാണ് സ്പേസ് എക്സ് തയ്യാറാക്കിയിരുന്നത്.
<BR>
TAGS : SPACE X, STAR SHIP
SUMMARY : SpaceX Starship’s ninth test fails, crashing into the Indian Ocean minutes after launch

Savre Digital

Recent Posts

യാത്രക്കാർ വലയും; കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും

കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…

6 hours ago

തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം; ആ​ദ്യ​ഘ​ട്ടം 25നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും- മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ)​ ആദ്യഘട്ടമായ എന്യുമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ…

7 hours ago

ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു; ആശുപത്രിയിൽ ചികിത്സയിൽ

ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സക്കിടെ ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടന്‍ തന്നെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിൽ…

7 hours ago

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്…

8 hours ago

ജപ്പാനില്‍ ഭൂചലനം; തീവ്രത 6.8, സുനാമി മുന്നറിയിപ്പ് നല്‍കി അധികൃതര്‍

ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…

8 hours ago

മലയാളികൾക്ക് സ്വത്വബോധമുണ്ടാകണം- കവി മുരുകൻ കാട്ടാക്കട

ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്‌കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും മലയാളികള്‍ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു.…

9 hours ago