ബെർലിൻ : യൂറോ കപ്പിൽ നാലാം തവണയും മുത്തമിട്ട് ചെമ്പട. കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കിയാണ് സ്പെയിനിന്റെ കിരീടനേട്ടം. തുടർച്ചയായി രണ്ടാം തവണയും ഫൈനലിലെത്തിയ ഇംഗ്ലണ്ടിന് ഇത്തവണയും കപ്പ് നേടാനായില്ല. നിക്കോ വില്യംസും മികേൽ ഒയർസബാലുമാണ് സ്പെയിനിന്റെ സ്കോറർമാർ. കോൾ പാൽമർ ഇംഗ്ലണ്ടിനായി ഒരു ഗോൾ മടക്കി.
ഒട്ടും ആവേശമില്ലാതെ നീണ്ട ഒന്നാം പകുതിക്ക് ശേഷം, രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും വീണത്. സ്പെയിനായി 47-ാം മിനുട്ടിൽ നിക്കോ വില്യംസും 86-ാം മിനുട്ടിൽ പകരക്കാരൻ മൈക്കൽ ഒയാർസബലും ഗോൾ നേടി. പകരക്കാരനായി ഇറങ്ങിയ കോൾ മറാണ് 73ാം മിനിറ്റിൽ ഇംഗ്ലണ്ടിനായി ആശ്വാസ ഗോൾ നേടിയത്.
കളിച്ച എല്ലാ മത്സരങ്ങളും സ്പെയിൻ ജയിച്ചിരുന്നു. 1964, 2008, 2012 വർഷങ്ങളിലാണ് സ്പെയിൻ ഇതിന് മുമ്പ് കപ്പ് നേടിയത്. ഇത്തവണത്തെ യൂറോയിൽ ശൈലിമാറ്റവുമായി ഒരു പറ്റം യുവനിരയുമായെത്തിയ സ്പെയിൻ അർഹിച്ച കിരീടം തന്നയാണിത്.
<br>
TAGS : EURO CUP 2024,
SUMMARY : Spain Champions in Euro Cup Football
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തില്‍ നിന്നും ഭൂമിയില്‍ തിരിച്ചെത്തിയ ശുഭാംശു ശുക്ല ഇന്ത്യയിലെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച ആദ്യ…
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ 20ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി…
പാലക്കാട്: വാളയാറിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇതിനൊപ്പം വയനാട്, കോഴിക്കോട്,…
ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ടർ അധികാർ യാത്ര’ക്ക് ബിഹാറിലെ സാസാറാമിൽ ഞായറാഴ്ച…
ബെംഗളൂരു: ചിക്കമഗളൂരുവില്‍ ജനവാസമേഖലയില്‍ ഭീതി പടര്‍ത്തിയ പുലിയെ വനം വകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടി. ജില്ലയിലെ അജ്മാപുര നാരായണപുര ഗ്രാമത്തിലിറങ്ങിയ…