Categories: KARNATAKATOP NEWS

സംസ്ഥാനത്തെ അണക്കെട്ടുകൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളുടെയും സ്ഥിതിഗതികൾ വിലയിരുത്താൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. തുംഗഭദ്ര അണക്കെട്ടിലെ ഗേറ്റ് തകർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

എല്ലാ ഡാമുകളുടെയും സുരക്ഷയ്ക്കായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് വിവിധ ജില്ലകളിലേക്ക് അയക്കും. പരിശോധന നടത്തിയ ശേഷം സമിതി അംഗങ്ങൾ സർക്കാരിന് റിപ്പോർട്ട്‌ സമർപ്പിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ശിവകുമാർ പറഞ്ഞു.

അതേസമയം തുംഗഭദ്ര അണക്കെട്ടിൻ്റെ ഘടനയ്ക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാ ഗേറ്റുകളും തുറന്ന് 38,000 ക്യുസെക്‌സ് വെള്ളം അയൽ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിലേക്കും തെലങ്കാനയിലേക്കും മറ്റ്‌ പരിസര പ്രദേശങ്ങളിലേക്കും തുറന്നുവിടുന്നുണ്ടെന്നും, ഇൻഫ്ലോ നിലനിൽക്കുമെന്നും അണക്കെട്ട് സന്ദർശിച്ച ശേഷം ശിവകുമാർ പറഞ്ഞു.

TAGS: KARNATAKA | DK SHIVAKUMAR
SUMMARY: Karnataka govt. to form expert panel to assess condition of all dams in State

Savre Digital

Recent Posts

വീട്ടുജോലിക്കാര്‍ക്ക് നിശ്ചിത ശമ്പളവും പരിഷ്‌കരണവും; ക്ഷേമബോർഡ് രൂപവത്കരിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക്  സാമൂഹികസുരക്ഷാ പദ്ധതി ഏർപ്പെടുത്താനായി നിയമംകൊണ്ടുവരാനൊരുങ്ങി കർണാടക സർക്കാർ. ഇതിനുള്ള കരടുബില്ലിന് രൂപംനൽകി. ഡൊമസ്റ്റിക് വർക്കേഴ്‌സ്…

21 minutes ago

എച്ച്1ബി വിസ പരിഷ്കാരം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; യുഎസിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: എച്ച് വണ്‍ ബി വിസയ്ക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം ഡോളര്‍ ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. ഇന്ത്യന്‍…

59 minutes ago

കുപ്പിവെള്ളത്തിന് ഒരു രൂപ കുറച്ച് റെയില്‍വേ; വന്ദേഭാരതിൽ ഒരു ലീറ്റർ സൗജന്യം

ന്യൂഡൽഹി: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാർ ആശ്രയിക്കുന്ന 'റെയിൽ നീർ' എന്ന പേരിൽ വിൽക്കുന്ന കുപ്പിവെള്ളത്തിന് വില കുറച്ച് റെയിൽവേ.…

1 hour ago

കലാവേദി ഓണോത്സവം ഇന്ന്

ബെംഗളൂരു : സാംസ്കാരിക സംഘടനയായ കലാവേദിയുടെ ഓണാഘോഷം ഞായറാഴ്ച മാറത്തഹള്ളി റിങ് റോഡിലെ കലാഭവനിൽ നടക്കും. രാവിലെ 11.30-ന് ആരംഭിക്കും.…

1 hour ago

കോംഗോയിൽ എബോള; 31 മരണം സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന

കോംഗോയില്‍ എബോള വ്യാപനം. ലോകാരോഗ്യ സംഘടന 31 എബോള മരണങ്ങള്‍ സ്ഥിരീകരിച്ചു. മധ്യ പ്രവശ്യയായ കസായിയില്‍ 48 കേസുകളാണ് റിപ്പോര്‍ട്ട്…

1 hour ago

ദസറ ചടങ്ങുകള്‍; മൈസൂരുവില്‍ വാഹന ഗതാഗത നിയന്ത്രണം

ബെംഗളൂരു: ദസറ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ മൈസൂരു നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. തിങ്കളാഴ്ച മുതൽ…

2 hours ago