ബെംഗളൂരു: എയ്റോ ഇന്ത്യയുടെ ഭാഗമായി സന്ദർശകർക്ക് പ്രത്യേക പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തി. ഗാന്ധി കൃഷി വിജ്ഞാന കേന്ദ്ര (ജികെവികെ) കാമ്പസിനുള്ളിൽ ഒരേസമയം 5,000 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കുമെന്ന് സിറ്റി പോലീസ് പറഞ്ഞു. കൂടാതെ, പാർക്കിംഗ് ഏരിയയിൽ നിന്ന് ഷോ വേദിയിലേക്ക് ആളുകളെ കൊണ്ടുപോകുന്നതിന് സൗജന്യ ബിഎംടിസി ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പാർക്കിംഗ് ഏരിയയിൽ നിന്ന് വേദിയിലേക്ക് ആളുകളെ എത്തിക്കുന്നതിന് 180 പ്രത്യേക ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പാർക്കിംഗ് ഏരിയയിൽ കൂടുതൽ അഗ്നി സുരക്ഷാ നടപടികളും സജ്ജീകരിച്ചിട്ടുണ്ട്.
നഗരത്തിലെ പ്രധാന പത്ത് സ്ഥലങ്ങളിൽ നിന്ന് എയ്റോ ഇന്ത്യ നടക്കുന്ന വേദിയിലേക്ക് ബിഎംടിസി എസി ബസ് സർവീസും ഉണ്ടായിരിക്കും. വോൾവോ എസി ഉൾപ്പെടെയുള്ള ബസുകളാണ് യാത്രയ്ക്കായി ക്രമീകരിച്ചിട്ടുള്ളത്. കെംപെഗൗഡ ബസ് സ്റ്റേഷൻ (മജസ്റ്റിക്), ഹെബ്ബാൾ, ശിവാജിനഗർ, കെംഗേരി, ഐടിപിഎൽ, ബനശങ്കരി ബിഡിഎ കോംപ്ലക്സ്, വിജയനഗർ ടിടിഎംസി, ഓറിയോൺ മാൾ രാജാജിനഗർ, ഇലക്‌ട്രോണിക് സിറ്റിയിലെ ഇൻഫോസിസ് കാമ്പസ് തുടങ്ങിയ 10 സ്ഥലങ്ങളിൽ നിന്നാണ് എയ്‌റോ ഇന്ത്യ പ്രത്യേക ബസുകൾ സർവീസ് നടത്തുക.
TAGS: PARKING ARRANGEMENT
SUMMARY: Special Parking Arrangements in Bengaluru amid aero India
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി…
ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…