ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഋഷികേശിലേക്ക് യാത്രപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരമൊരുക്കി ദക്ഷിണ പശ്ചിമ റെയില്‍വേ (എസ്ഡബ്ല്യുആര്‍). രാജ്യത്തെ ഐടി തലസ്ഥാനമായ ബെംഗളൂരുവില്‍(യശ്വന്ത്പൂര്‍) നിന്നും ലോകത്തിന്റെ യോഗ തലസ്ഥാനമായ ഋഷികേശിലേക്കു നേരിട്ട് സര്‍വീസ് നടത്തുന്ന സ്‌പെഷന്‍ ട്രെയിനാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂണ്‍ 19, ജൂണ്‍ 26, ജൂലൈ 3 തീയതികളില്‍ രാവിലെ ഏഴിനാണ് യശ്വന്ത്പൂരില്‍ നിന്നും സ്‌പെഷല്‍ ട്രെയിന്‍ (06597)സര്‍വീസ് നടത്തുക. ശനിയാഴ്ചകളിൽ രാവിലെ 10.20 ന് ഋഷികേശിൽ എത്തും. ഋഷികേശില്‍ നിന്നും ജൂണ്‍ 21, ജൂണ്‍ 28, ജൂലൈ 5 എന്നീ തീയതികളിലാണ് ട്രെയിനിന്‍റെ (06598) മടക്കയാത്ര. വൈകിട്ട് 05:55ന് പുറപ്പെടുന്ന ട്രെയിന്‍ തുടര്‍ന്നുള്ള തിങ്കളാഴ്ച രാത്രി 07:45ന് യശ്വന്ത്പൂരിലേക്ക് എത്തിച്ചേരുകയും ചെയ്യും.
യെലഹങ്ക, ഹിന്ദുപൂര്‍, ധര്‍മവാര, അനന്തപൂര്‍, ധോണ്‍, കുര്‍ണൂല്‍ സിറ്റി, കച്ചെഗുഡ, കാസിപേട്ട്, ബല്‍ഹര്‍ഷാ, നാഗ്പൂര്‍, ഭോപാല്‍, ബിനാ, ഝാന്‍സി, ഗ്വാളിയോര്‍, ആഗ്ര കാന്റ്, മഥുര, ഹസ്രത് നിസാമുദീന്‍(ഡല്‍ഹി), ഗാസിയാബാദ്, മീററ്റ് സിറ്റി, മുസാഫര്‍നഗര്‍, തപ്‌രി, റൂര്‍ക്കി, ഹരിദ്വാര്‍ ജങ്ഷന്‍ എന്നീവയാണ് ഇരുവശങ്ങളിലുമുള്ള സ്റ്റോപ്പുകള്‍.
SUMMARY: Special train from Bengaluru to Rishikesh, first journey on 19th
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…