ബെംഗളൂരു: ദീപാവലി പ്രമാണിച്ച് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് സെപ്ഷ്യൽ ട്രെയിനുകൾ അനുവദിച്ചു. യശ്വന്തപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കുമാണ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചത്. ഹുബ്ബള്ളി – ബെംഗളൂരു–കൊല്ലം സ്പെഷൽ ട്രെയിൻ (07313) ഒക്ടോബർ 26ന് ഉച്ചയ്ക്ക് 3.15ന് ഹുബ്ബള്ളിയിൽ നിന്നു പുറപ്പെട്ട് രാത്രി 11ന് ബെംഗളൂരു എസ്എംവിടിയിലും പിറ്റേന്നു വൈകിട്ട് 5.10ന് കൊല്ലത്തും എത്തും.
മടക്ക ദിശയിൽ ട്രെയിൻ (07314) ഞായറാഴ്ച രാത്രി 8.30ന് കൊല്ലത്തു നിന്നു പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്കു 11.30ന് ബെംഗളൂരു എസ്എംവിടിയിലും രാത്രി 8.45ന് ഹുബ്ബള്ളിയിലും എത്തും. കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല, ചെങ്കോട്ട, തെങ്കാശി, വിരുദനഗർ, മധുര, ഡിണ്ടിഗൽ, കരൂർ, സേലം, ബംഗാരപേട്ട്, കൃഷ്ണരാജപുരം, ബെംഗളൂരു എസ്എംവിടി, തുമകുരു, റാണി ബന്നൂർ, ഹാവേരി എന്നിവയാണ് സ്റ്റോപ്പുകൾ.
യശ്വന്തപുര– കോട്ടയം സ്പെഷൽ (06215) യശ്വന്തപുരയിൽ നിന്ന് ഒക്ടോബർ 29ന് വൈകിട്ട് 6.30നു പുറപ്പെട്ട് 30നു രാവിലെ 8.10നു കോട്ടയത്തെത്തും. കെആർ പുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്. കോട്ടയം–യശ്വന്തപുര സ്പെഷൽ (06216) 30നു രാവിലെ 11.10നു കോട്ടയത്തു നിന്ന് പുറപ്പെട്ട് 31നു പുലർച്ചെ 1.15നു യശ്വന്തപുരയിലെത്തും. കൃഷ്ണരാജപുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പുർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാകും.
TAGS: BENGALURU | TRAIN
SUMMARY: Special trains alloted to kerala route from Bengaluru
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…