അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് ഹെഡ് കോൺസ്റ്റബിൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് ഹെഡ് കോൺസ്റ്റബിൾ മരിച്ചു. ഞായറാഴ്ച രാത്രി ചിക്കജാലയിലെ സദഹള്ളി ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. ചന്നരായപട്ടണ പോലീസ് സ്റ്റേഷനിലെ പ്രകാശ് എം.വി. (57) ആണ് മരിച്ചത്. പ്രകാശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ പ്രകാശ് റോഡിലേക്ക് തെറിച്ചുവീഴുകയും തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല അപകടസമയത്ത് പ്രകാശ് ഹാഫ് ഹെൽമെറ്റ് ആയിരുന്നു ധരിച്ചിരുന്നത്. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ ചിക്കജാല ട്രാഫിക് പോലീസ് കേസെടുത്തു.

TAGS: ACCIDENT
SUMMARY: Head constable killed in road accident

LEAVE A REPLY

Please enter your comment!
Please enter your name here