ബെംഗളൂരു: ബെംഗളൂരുവിൽ അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് ഹെഡ് കോൺസ്റ്റബിൾ മരിച്ചു. ഞായറാഴ്ച രാത്രി ചിക്കജാലയിലെ സദഹള്ളി ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. ചന്നരായപട്ടണ പോലീസ് സ്റ്റേഷനിലെ പ്രകാശ് എം.വി. (57) ആണ് മരിച്ചത്. പ്രകാശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ പ്രകാശ് റോഡിലേക്ക് തെറിച്ചുവീഴുകയും തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല അപകടസമയത്ത് പ്രകാശ് ഹാഫ് ഹെൽമെറ്റ് ആയിരുന്നു ധരിച്ചിരുന്നത്. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ ചിക്കജാല ട്രാഫിക് പോലീസ് കേസെടുത്തു.
TAGS: ACCIDENT
SUMMARY: Head constable killed in road accident
അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി. മരിച്ചവരിൽ 28 കുട്ടികളും ഉൾപ്പെടുന്നു. കനത്ത മഴയും കരകവിഞ്ഞൊഴുകുന്ന…
ബെംഗളൂരു: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി സൈബർ തട്ടിപ്പിലൂടെ 34 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ബാങ്ക് ജീവനക്കാരൻ. ഹൊറമാവു…
ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായി ജെ.സി. വിജയൻ (പ്രസിഡന്റ്.), ഡി.കെ. കൃഷ്ണകുമാർ(വൈസ് പ്രസിഡന്റ്.), പി. വിശ്വനാഥൻ(സെക്രട്ടറി.), എസ്. രാജേഷ്(ജോയിന്റ്…
ബെംഗളൂരു: ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയുമായി ബെംഗളൂരു ട്രാഫിക് പോലീസ്. ഐഎസ്ഐ മാർക്ക് ഉൾപ്പെടെയില്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നത് വാഹനാപകടങ്ങളിൽപ്പെടുന്ന ഇരുചക്രവാഹന…
ബെംഗളൂരു: ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറുന്നെന്ന അഭ്യൂഹം തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. പിന്നാക്ക വിഭാഗങ്ങളെ കോൺഗ്രസിലേക്കു അടുപ്പിക്കുന്നതിന്റെ ഭാഗമായി എഐസിസി…
ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി മരിച്ചു. എറണാംകുളം വെസ്റ്റ് കൊടുങ്ങല്ലൂർ കക്കോളിൽ ഹൗസ് ജോൺ ജോസഫ്…