കൊച്ചി: അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 10 ന് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്കാരം. ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരച്ചടങ്ങുകൾ. എറണാകുളം ടൗണ്‍ ഹാളില്‍ ഇന്നലെ നടന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്മാരായ മമ്മൂട്ടി മോഹന്‍ ലാല്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.
ശനിയാഴ്ച രാവിലെ 8.30-ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ രോഗങ്ങളെത്തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
പ്രിയനടന്റെ മരണവിവരമറിഞ്ഞതോടെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് ജനം ഒഴുകി. പകൽ 11 ഓടെ മൃതദേഹം കണ്ടനാട്– വട്ടുക്കുന്ന് റോഡിലുള്ള ‘പാലാഴി’ വീട്ടിലേക്ക് എത്തിച്ചപ്പോൾ ജനക്കൂട്ടം വഴിയിൽ കാത്തുനിന്നു. 12 ഓടെ പൊതുദർശനത്തിനായി എറണാകുളം ടൗൺഹാളിലേക്ക് എത്തിച്ചു. മൂന്നുവരെയായിരുന്നു പൊതുദർശനം തീരുമാനിച്ചിരുന്നതെങ്കിലും ജനത്തിരക്ക് കാരണം 3.45 വരെ നീണ്ടു. തുടർന്ന് കണ്ടനാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി.
നടൻ മമ്മൂട്ടി വീട്ടിലും പിന്നീട് ടൗൺഹാളിലുമെത്തി. മോഹൻലാൽ ഉച്ചകഴിഞ്ഞ് ടൗൺഹാളിലെത്തി അന്ത്യോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, മന്ത്രിമാരായ പി രാജീവ്, സജി ചെറിയാൻ, ഹൈബി ഇൗഡൻ എംപി, എംഎൽഎമാരായ ടി ജെ വിനോദ്, റോജി എം ജോൺ, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, എൻസിപി ദേശീയ വർക്കിങ് പ്രസിഡന്റ് പി സി ചാക്കോ, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി എസ് സുനിൽകുമാർ, അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ബേസിൽ ജോസഫ്, അജു വർഗീസ്, രൺജി പണിക്കർ, ലാൽ, ദേവൻ, റോഷൻ, ഷറഫുദ്ദീൻ, സുരേഷ് കൃഷ്‌ണ, ദിലീപ്, രമേഷ് പിഷാരടി, കുഞ്ചൻ, ബാബുരാജ്, സോഹൻ സീനുലാൽ, മഞ്‌ജു പിള്ള, ടിനി ടോം, സന്തോഷ് കീഴാറ്റൂർ, മിയ, നിഷ സാരംഗ്, ദുർഗ കൃഷ്‌ണ, മാല പാർവതി, സുരഭി ലക്ഷ്‌മി, ഹരിശ്രീ അശോകൻ, അർജുൻ അശോകൻ, ബാലു വർഗീസ്, വിഷ്‌ണു ഉണ്ണിക്കൃഷ്‌ണൻ, ശ്രീകാന്ത് മുരളി, ഭീമൻ രഘു, നിഖില വിമൽ, ഇടവേള ബാബു, അൻസിബ ഹസ്സൻ, ശ്രീനാഥ് ഭാസി, സണ്ണി വെയ്‌ൻ, നരേയ്‌ൻ, ജോണി ആന്റണി, പേളി മാണി, സായ്‌കുമാർ, ബിന്ദു പണിക്കർ, ശാന്തകുമാരി, നിർമാതാക്കളായ എം രഞ്‌ജിത്, ആന്റോ ജോസഫ്, എൻ എം ബാദുഷ, ലിബർട്ടി ബഷീർ, സംവിധായകരായ ജോഷി, സത്യൻ അന്തിക്കാട്, അടൂർ ഗോപാലകൃഷ്‌ണൻ, സിബി മലയിൽ, കമൽ, ലാൽജോസ്, വിനയൻ, ജിത്തു ജോസഫ്, ജയരാജ്, റോഷൻ ആൻഡ്രൂസ്, ശങ്കർ രാമകൃഷ്‌ണൻ, ഉദയകൃഷ്‌ണ, എം മോഹനൻ, തിരക്കഥാകൃത്തുക്കളായ എസ് എൻ സ്വാമി, ബെന്നി പി നായരന്പലം, ഗായകരായ ബിജു നാരായണൻ, പ്രദീപ് പള്ളുരുത്തി, സുദീപ് കുമാർ, കേരള ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, എഴുത്തുകാരൻ അശോകൻ ചരുവിൽ തുടങ്ങി നിരവധിപ്പേർ അന്ത്യോപചാരമർപ്പിച്ചു.
അഹമ്മദാബാദ്: അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന ബാലനെ പുലി കടിച്ചുകൊന്നു. ഗുജറാത്തിലെ അംറേലി ജില്ലിയിലെ ഗോപാല്‍ഗ്രാം ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയാണ് ദാരുണ സംഭവം.…
ബെംഗളൂരു: വിജയനഗർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ക്രിസ്മസ് കരോളും ക്രിസ്മസ് സോഷ്യലും നടത്തി. സൺഡേ സ്കൂൾ കുട്ടികൾ, മർത്ത മറിയം…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ' വാം ബെംഗളൂരു' എന്ന പേരിൽ വഴിയോരങ്ങളിലും ആശുപത്രി പരിസരത്തും അന്തി…
കൊച്ചി: സർക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി. ശബരിമല വിമാനത്താവള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. കുറഞ്ഞ ഭൂമി നിശ്ചയിക്കുന്നതില്‍ പരാജയം. വിമാനത്താവളത്തിനായി 2570…
ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം സ്വദേശി പപ്പനെന്ന ഗോപാലകൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
തിരുവനന്തപുരം: രാത്രിയില്‍ വിദ്യാർഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിർത്തിക്കൊടുക്കാത്തതിന് കണ്ടക്ടറെ പിരിച്ചുവിട്ട് കെഎസ്‌ആർടിസി. വെള്ളിയാഴ്‌ച തൃശൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ…