പ്രിയനടന് ഇന്ന് വിട; ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍

കൊച്ചി: അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 10 ന് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്കാരം. ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരച്ചടങ്ങുകൾ. എറണാകുളം ടൗണ്‍ ഹാളില്‍ ഇന്നലെ നടന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്മാരായ മമ്മൂട്ടി മോഹന്‍ ലാല്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

ശനിയാഴ്ച രാവിലെ 8.30-ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ രോ​ഗങ്ങളെത്തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

പ്രിയനടന്റെ മരണവിവരമറിഞ്ഞതോടെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക്‌ ജനം ഒഴുകി. പകൽ 11 ഓടെ മൃതദേഹം കണ്ടനാട്‌– വട്ടുക്കുന്ന്‌ റോഡിലുള്ള ‘പാലാഴി’ വീട്ടിലേക്ക്‌ എത്തിച്ചപ്പോൾ ജനക്കൂട്ടം വഴിയിൽ കാത്തുനിന്നു. 12 ഓടെ പൊതുദർശനത്തിനായി എറണാകുളം ട‍ൗൺഹാളിലേക്ക്‌ എത്തിച്ചു. മൂന്നുവരെയായിരുന്നു പൊതുദർശനം തീരുമാനിച്ചിരുന്നതെങ്കിലും ജനത്തിരക്ക്‌ കാരണം 3.45 വരെ നീണ്ടു. തുടർന്ന്‌ കണ്ടനാട്ടെ വീട്ടിലേക്ക്‌ കൊണ്ടുപോയി.

 

നടൻ മമ്മൂട്ടി വീട്ടിലും പിന്നീട്‌ ട‍ൗൺഹാളിലുമെത്തി. മോഹൻലാൽ ഉച്ചകഴിഞ്ഞ്‌ ട‍ൗൺഹാളിലെത്തി അന്ത്യോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, മന്ത്രിമാരായ പി രാജീവ്‌, സജി ചെറിയാൻ, ഹൈബി ഇ‍ൗഡൻ എംപി, എംഎൽഎമാരായ ടി ജെ വിനോദ്‌, റോജി എം ജോൺ, സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌, എൻസിപി ദേശീയ വർക്കിങ്‌ പ്രസിഡന്റ്‌ പി സി ചാക്കോ, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം വി എസ്‌ സുനിൽകുമാർ, അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ബേസിൽ ജോസഫ്‌, അജു വർഗീസ്‌, രൺജി പണിക്കർ, ലാൽ, ദേവൻ, റോഷൻ, ഷറഫുദ്ദീൻ, സുരേഷ്‌ കൃഷ്‌ണ, ദിലീപ്‌, രമേഷ്‌ പിഷാരടി, കുഞ്ചൻ, ബാബുരാജ്‌, സോഹൻ സീനുലാൽ, മഞ്‌ജു പിള്ള, ടിനി ടോം, സന്തോഷ്‌ കീഴാറ്റൂർ, മിയ, നിഷ സാരംഗ്‌, ദുർഗ കൃഷ്‌ണ, മാല പാർവതി, സുരഭി ലക്ഷ്‌മി, ഹരിശ്രീ അശോകൻ, അർജുൻ അശോകൻ, ബാലു വർഗീസ്‌, വിഷ്‌ണു ഉണ്ണിക്കൃഷ്‌ണൻ, ശ്രീകാന്ത്‌ മുരളി, ഭീമൻ രഘു, നിഖില വിമൽ, ഇടവേള ബാബു, അൻസിബ ഹസ്സൻ, ശ്രീനാഥ്‌ ഭാസി, സണ്ണി വെയ്‌ൻ, നരേയ്‌ൻ, ജോണി ആന്റണി, പേളി മാണി, സായ്‌കുമാർ, ബിന്ദു പണിക്കർ, ശാന്തകുമാരി, നിർമാതാക്കളായ എം രഞ്‌ജിത്, ആന്റോ ജോസഫ്‌, എൻ എം ബാദുഷ, ലിബർട്ടി ബഷീർ, സംവിധായകരായ ജോഷി, സത്യൻ അന്തിക്കാട്‌, അടൂർ ഗോപാലകൃഷ്‌ണൻ, സിബി മലയിൽ, കമൽ, ലാൽജോസ്‌, വിനയൻ, ജിത്തു ജോസഫ്‌, ജയരാജ്‌, റോഷൻ ആൻഡ്ര‍ൂസ്‌, ശങ്കർ രാമകൃഷ്‌ണൻ, ഉദയകൃഷ്‌ണ, എം മോഹനൻ, തിരക്കഥാകൃത്തുക്കളായ എസ്‌ എൻ സ്വാമി, ബെന്നി പി നായരന്പലം, ഗായകരായ ബിജു നാരായണൻ, പ്രദീപ്‌ പള്ളുരുത്തി, സുദീപ്‌ കുമാർ, കേരള ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത്‌, എഴുത്തുകാരൻ അശോകൻ ചരുവിൽ തുടങ്ങി നിരവധിപ്പേർ അന്ത്യോപചാരമർപ്പിച്ചു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പൂജ- ദീപാവലി അവധി; ബെംഗളൂരുവിലേക്കടക്കം പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കേരള ആർടിസി

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെ...

ഉബർ വെർഡന്റിൽ ഓണാഘോഷം വർണാഭമായി

ബെംഗളൂരു: കാർമേലാരം ഉബർ വെർഡന്റ് അപ്പാർട്ട്‌മെന്റിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു....

റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; 442 കോടിയുടെ സ്വത്ത് ഇ.ഡി.കണ്ടുകെട്ടി

ബെംഗളൂരു: റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 442.35 കോടി...

പാലക്കാടൻ കൂട്ടായ്മ ഓണാഘോഷം

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ വനിതാ വിഭാഗവും യുവജന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച...

മദ്യപിച്ച് വാഹനമോടിച്ച് കാറിലും ബൈക്കിലും ഇടിച്ചു, യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

കോഴിക്കോട്: മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ....

പൂജ- ദീപാവലി അവധി; ബെംഗളൂരുവിലേക്കടക്കം പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കേരള ആർടിസി

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെ...

ഉബർ വെർഡന്റിൽ ഓണാഘോഷം വർണാഭമായി

ബെംഗളൂരു: കാർമേലാരം ഉബർ വെർഡന്റ് അപ്പാർട്ട്‌മെന്റിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു....

റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; 442 കോടിയുടെ സ്വത്ത് ഇ.ഡി.കണ്ടുകെട്ടി

ബെംഗളൂരു: റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 442.35 കോടി...

പാലക്കാടൻ കൂട്ടായ്മ ഓണാഘോഷം

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ വനിതാ വിഭാഗവും യുവജന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച...

മദ്യപിച്ച് വാഹനമോടിച്ച് കാറിലും ബൈക്കിലും ഇടിച്ചു, യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

കോഴിക്കോട്: മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ....

നീലക്കുറിഞ്ഞി ഹയർ ഡിപ്ലോമ പരീക്ഷ: കർണാടക ചാപ്റ്ററിന് മികച്ച വിജയം

ബെംഗളൂരു: കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മലയാളം മിഷന്‍...

ഓണം ഒരുമയുടെയും സ്നേഹത്തിന്റെയും ആഘോഷം – വി എസ് ജോയ് എംഎൽഎ 

ബെംഗളൂരു: ഒരുമയുടെയും സ്‌നേഹത്തിന്റെയും മഹത്തായ സന്ദേശം നല്‍കുന്ന ആഘോഷമാണ് ഓണമെന്ന് വി...

ക​ളി​ക്കു​ന്ന​തി​നി​ടെ കിണറ്റിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

കോ‌​ട്ട​യം: ക​ളി​ക്കു​ന്ന​തി​നി​ടെ കി​ണ​റ്റി​ൽ വീ​ണ് ര​ണ്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. കോ​ട്ട​യം പി​ണ്ണാ​ക്ക​നാ​ടു​ണ്ടാ​യ ദാ​രു​ണ​സം​ഭ​വ​ത്തി​ൽ...

Related Articles

Popular Categories