കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനും, ബീഹാർ ബിജെപി എംഎൽഎയുമായ ശ്രേയസി സിംഗ് പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഷോട്ട്ഗൺ ട്രാപ്പ് വുമൺ ഇനമാണ് ശ്രേയസി സിംഗ് ലക്ഷ്യമിടുന്നത്. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് (എൻആർഎഐ) ശ്രേയസി സിംഗിനെ പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ഷൂട്ടിംഗ് ടീമിലേക്ക് തിരരഞ്ഞെടുത്ത വിവരം സ്ഥിരീകരിച്ചത്.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ, 25 മീറ്റർ പിസ്റ്റൾ ഇനങ്ങളിൽ ദേശീയ ട്രയൽസിൽ മനു ഭകർ വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ക്വാട്ട വനിതകളുടെ ട്രാപ്പിലേക്ക് മാറ്റാൻ എൻആർഎഐ ആവശ്യപ്പെട്ടത്. പാരീസ് 2024 ക്വാട്ട സ്വാപ്പിനുള്ള എൻആർഎഐയുടെ അഭ്യർത്ഥനയ്ക്ക് ഇൻ്റർനാഷണൽ ഷൂട്ടിംഗ് സ്പോർട് ഫെഡറേഷൻ അംഗീകാരം നൽകി. ഇതോടെയാണ് ശ്രേയസിക്ക് ഈ അവസരം ലഭിച്ചത്. ബീഹാർ അസംബ്ലിയിൽ ജാമുയി മണ്ഡലത്തെയാണ് ശ്രേയസി പ്രതിനിധീകരിക്കുന്നത്.
TAGS: SPORTS| PARIS OLYMPICS
SUMMARY: Sreyasi sinh selected to represent india in paris olympics
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…