തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയിക്കാൻ നടനും സംവിധായകനുമായ പ്രകാശ് രാജിനെ ജൂറി ചെയർമാനായി നിയമിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 128 സിനിമകളാണ് അവാർഡിന് സമർപ്പിക്കപ്പെട്ടത്. നാളെ രാവിലെ സ്ക്രീനിംഗ് ആരംഭിക്കും.
സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവർ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.
അന്തിമ വിധിനിർണയ സമിതിയില്‍ ഡബ്ബിംഗ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകൻ, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിൻ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരും അംഗങ്ങളാണ്.
SUMMARY: State Film Award; Prakash Raj Jury Chairman
ആലപ്പുഴ: ദാദാ സാഹിബ് ഫാല്‍ക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ ആദരിച്ച 'മലയാളം വാനോളം ലാൽ സലാം' പരിപാടിക്കെതിരെ വിമർശനവുമായി നടനും…
ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷത്തോടനുബന്ധിച്ചു സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു. കവിയും, നോവലിസ്റ്റും, പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ "നവസാഹിത്യവും…
കോഴിക്കോട്: ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ച ഇലക്‌ട്രിക് കാറിനാണ് തീപിടിച്ചത്.…
തിരുവനന്തപുരം: ട്രെഡി മില്ലില്‍ നിന്ന് വീണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരുക്ക്. ട്രെഡ് മില്‍ ഉപയോഗിക്കുന്നതിനിടെ അലക്ഷ്യമായി…
പാലക്കാട്: മുസ്‍ലിം ലീഗിനെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് ഡോ. പി.സരിൻ രംഗത്ത്. എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെ ചേർത്ത് പിടിച്ചാണ്…
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കനത്ത മഴയെ തുടർന്ന് ഡാർജിലിംഗിലുള്ള പാലം തകർന്ന് ഏഴ് പേർ മരിച്ചു. മിരിക്കിനും കുർസിയോങിനും ഇടയിലുള്ള ഇരുമ്പ്…