Categories: KARNATAKATOP NEWS

സംസ്ഥാനത്ത് കേസുകൾ നേരിട്ട് അന്വേഷിക്കാൻ സിബിഐക്കുള്ള അനുമതി പിൻവലിച്ച് സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് കേസുകൾ നേരിട്ട് അന്വേഷിക്കാൻ സിബിഐക്കുള്ള അനുമതി പിൻവലിച്ച് കർണാടക സർക്കാർ. സിബിഐ അന്വേഷണത്തിന് അനിയന്ത്രിതമായ അനുമതി നൽകിക്കൊണ്ടുള്ള വിജ്ഞാപനം പിൻവലിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌ട് പ്രകാരം, സംസ്ഥാനത്ത് ക്രിമിനൽ അന്വേഷണം സ്വതന്ത്രമായി നടത്താൻ കേന്ദ്ര അന്വേഷണ ഏജൻസിക്ക് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു.

ഇത് ഡൽഹി പോലീസിന്റെ പ്രത്യേക യൂണിറ്റ് ആയാണ് കണക്കാക്കുന്നത്. ഇക്കാരണത്താൽ തന്നെ ഏജൻസിയുടെ അന്വേഷണ പരിധി ഡൽഹിയിൽ മാത്രമാണ്. തൽഫലമായി, ഏജൻസിക്ക് മറ്റ്‌ സംസ്ഥാനങ്ങളുടെ അധികാരപരിധിക്കുള്ളിൽ അന്വേഷണം നടത്താൻ അതാത് സർക്കാരിൻ്റെ അനുമതി ആവശ്യമാണ്. ഇക്കാരണത്താലാണ് അനുമതി പിൻവലിച്ചതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

 

TAGS: CBI | KARNATAKA
SUMMARY: Karnataka Withdraws CBI Agency’s Permission To Probe Cases In State

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

4 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

4 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

5 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

6 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

7 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

7 hours ago