ബെംഗളൂരു: മൈസൂരു ദസറ ആഘോഷത്തോടനുബന്ധിച്ച് പ്രത്യേക വിനോദസഞ്ചാര പാക്കേജുകളൊരുക്കി സംസ്ഥാന ടൂറിസം വികസന കോര്‍പ്പറേഷന്‍ (കെഎസ്ടിഡിസി). ഒന്ന് മുതല്‍ അഞ്ചു ദിവസം വരെയുള്ള ഒമ്പത് ടൂര്‍ പാക്കേജുകളാണ് ഒരുക്കുന്നത്. മൈസൂരുവിനടുത്തുള്ള സ്ഥലങ്ങളും മറ്റ് പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളും ആസ്വദിച്ചു കാണാൻ സാധിക്കുന്ന വിധത്തിലാണ് പാക്കേജ് ഒരുക്കിയത്.
ഒരാള്‍ക്ക് 510 രൂപമുതല്‍ 7990 രൂപവരെ വരുന്ന പാക്കേജുകളാണുള്ളത്. മൈസൂരുവില്‍ നിന്നാരംഭിച്ച് മൈസൂരുവില്‍ത്തന്നെ അവസാനിക്കുന്ന രീതിയിലാണിത്. www.kstdc.co എന്ന വെബ്സൈറ്റുവഴിയോ 0821 243652 എന്ന നമ്പറില്‍ വിളിച്ചോ വിശദവിവരങ്ങള്‍ അറിയാമെന്ന് കെ.എസ്.ടി.ഡി.സി. അധികൃതര്‍.
അഞ്ചുദിവസത്തെ പാക്കേജിൽ ജോഗ് വെള്ളച്ചാട്ടം, ഗോകർണ, ഗോവ തുടങ്ങിയവ വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാൻ അവസരമുണ്ടാകും. ഒരാൾക്ക് 7990 രൂപയാണ് നിരക്ക്. രണ്ടുദിവസത്തെ പാക്കേജ് കാടും മലകളും കാണാനാഗ്രഹിക്കുന്നവർക്കും ക്ഷേത്രങ്ങൾ ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രയോജനപ്പെടും. നഞ്ചൻകോട്, ബന്ദിപ്പൂർ-മുതുമലൈ കടുവാസങ്കേതങ്ങൾ, ഊട്ടി, ദൊഡ്ഡബേട്ട എന്നിവിടങ്ങളിലേക്കാണ് ഈ യാത്ര. ഇതിനായി ഒരാൾക്ക് 3359 രൂപയാണ് ചെലവ്.
TAGS: DASARA | KSTDC
SUMMARY: KSTDC to operate special tour package for mysuru dasara
അഹമ്മദാബാദ്: ഗുജറാത്ത് നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ഭാരതീയ ജനതാ പാർട്ടി. സംസ്ഥാനത്തെ 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി…
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…
അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…
ഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികൾ, വിലനിർണ്ണയം…
ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. …
കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ…