Categories: KARNATAKATOP NEWS

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന് ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദർശൻ തോഗുദീപയ്ക്ക് ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ (എസ്എൽപി) ഫയൽ ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. ദർശൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച ഡിസംബറിലെ ഹൈക്കോടതി വിധിയെ ഹർജിയിൽ എതിർക്കും.

കേസിൽ സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകനായ സിദ്ധാർത്ഥ് ലൂത്രയെ പ്രത്യേക അഭിഭാഷകനായി നിയമിച്ചിട്ടുണ്ട്. എസ്എൽപിക്ക് ആവശ്യമായ രേഖകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 131 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞതിന് ശേഷം മെഡിക്കൽ കാരണങ്ങളാൽ ഒക്ടോബർ 30നാണ് ദർശനെ ആദ്യം ഇടക്കാല ജാമ്യത്തിൽ വിട്ടയച്ചത്. പിന്നീട് ഡിസംബർ 13ന് ദർശനും, കേസിലെ മുഖ്യപ്രതി പവിത്ര ഗൗഡയ്ക്കും സോപാധിക ജാമ്യവും ഹൈകൊണ്ടായത്തി അനുവദിച്ചു. പിന്നീട് കേസിൽ ഉൾപ്പെട്ട മറ്റുള്ളവരും ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ ബെംഗളൂരു പോലീസ് 3,991 പേജുള്ള സമഗ്രമായ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ദർശൻ, പവിത്ര ഗൗഡ എന്നിവരെ കൂടാതെ കുറ്റപത്രത്തിൽ പവൻ കെ. (29), രാഘവേന്ദ്ര (43), നന്ദീഷ് (28), ജഗദീഷ് (36), അനുകുമാർ (25), രവിശങ്കർ (32), ധനരാജ് ഡി (27), വിനയ് വി (38), നാഗരാജു (41), ലക്ഷ്മൺ (54), ദീപക് (39), പ്രദോഷ് (40), കാർത്തിക് (27), കേശവമൂർത്തി (27), നിഖിൽ നായക് (21) എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: karnataka govt to challenge bail granted to actor Darshan in Renukaswamy murder case

Savre Digital

Recent Posts

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

23 minutes ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

1 hour ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

1 hour ago

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…

1 hour ago

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…

2 hours ago

കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…

2 hours ago