വാഷിങ്ടൺ: ജന്മാവകാശ പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. യു.എസ് ഫെഡറൽ കോടതിയാണ് ഉത്തരവിന് താൽക്കാലിക സ്റ്റേ ഏർപ്പെടുത്തിയത്. സിയാറ്റിലെ ഫെഡറൽ ജഡ്ജ് ജോൺ കോഗ്നോറിന്റേതാണ് ഉത്തരവ്. അടുത്ത 14 ദിവസത്തേക്ക് ഉത്തരവ് നടപ്പാക്കരുതെന്നാണ് കോടതി നിർദേശം. നഗ്നമായ ഭരണഘടാന ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജ് ജോൺ കോഗ്നോറിന്റെ നടപടി.
ഡെമോക്രാറ്റിക് ചായ്‌വുള്ള സംസ്ഥാനങ്ങളാണ് ട്രംപിന്‍റെ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്ത് ഡെമോക്രാറ്റിക് സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു. 22 സംസ്ഥാനങ്ങളും പൗരാവകാശ ഗ്രൂപ്പുകളും ചേർന്നാണ് ഇക്കാര്യത്തിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. . ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഫെഡറൽ ജഡ്ജിയുടെ ഉത്തരവ് പുറത്ത് വന്നത്.
ഡോണൾഡ് ട്രംപ് പ്രസിഡന്റ് ആയി അധികാരമേറ്റ ശേഷം നടത്തിയ ആദ്യ പ്രഖ്യാപനങ്ങളിൽ ഒന്നാണ് സ്റ്റേ ചെയ്തത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ ജന്മാവകാശ പൗരത്വത്തിന് നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യക്കാരെ അടക്കം നിരവധി വിദേശികളെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു ഡോണൾഡ് ട്രംപിന്റെ ഉത്തരവ്.
1868-ലെ 14-ാം ഭേദഗതി പ്രകാരം യുഎസിന്റെ അധികാരപരിധിയിൽ ജനിക്കുന്ന ആർക്കും സ്വാഭാവിക പൗരത്വം ലഭിക്കും. അനധികൃത കുടിയേറ്റക്കാർക്കും സന്ദർശക വീസയിലോ വിദ്യാർഥി വീസയിലോ ഉള്ളവർക്കും യുഎസിൽ വെച്ച് ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവിക പൗരത്വം ലഭിക്കാൻ സഹായിച്ചിരുന്ന നിയമമാണിത്. പുതിയ ഉത്തരവനുസരിച്ച്, മാതാപിതാക്കളിലൊരാൾക്കെങ്കിലും പൗരത്വമോ ഗ്രീൻ കാർഡോ ഇല്ലെങ്കിൽ അവർക്ക് ജനിക്കുന്ന കുഞ്ഞിന് പൗരത്വം ലഭിക്കില്ല.
നിയമവിരുദ്ധമായി യുഎസിൽ കഴിയുന്നവരുടെയും തൽക്കാലത്തേക്ക് വരുന്നവരുടെയും മക്കൾ യുഎസിന്റെ ‘അധികാരപരിധിയിൽ’ വരില്ലെന്നാണ് ട്രംപ് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള വ്യവസ്ഥ 30 ദിവസംകൊണ്ട് ഇല്ലായ്മ ചെയ്യാനുള്ള ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു.
<BR>
TAGS : DONALD TRUMP
SUMMARY : Stay on Trumps order abolishing birthright citizenship
ബെംഗളൂരു: കേരളസമാജം നെലമംഗല സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ബ്രദേഴ്സ് പറവൂർ കണ്ണൂർ ജേതാക്കളായി. ജാസ് വണ്ടൂരിന്റെ റോപ്പ് വാരിയേഴ്സ്, അലയൻസ്…
ബെംഗളൂരു: കര്‍ണാടകയില്‍ 422 മെഡിക്കൽ പിജി സീറ്റിനുകൂടി അനുമതിനൽകി ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി). ഇതോടെ സർക്കാർ മെഡിക്കൽ കോളേജുകളിലെ…
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയിലെ നടപടികള്‍ ഇനി അടച്ചിട്ട കോടതി മുറിയില്‍. ഹൈക്കോടതി രജിസ്ട്രാര്‍ ഇത് സംബന്ധിച്ച ഉത്തരവ്…
തിരുവനന്തപുരം: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കേരളത്തില്‍. വൈകീട്ട് ആറരയോടെ എത്തുന്ന രാഷ്ട്രപതി നാളെ ശബരിമല…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
ബെംഗളൂരു: മൈസൂരു സാലിഗ്രാമയിൽ കനാലിൽ നീന്താനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കെ.ആർ. പേട്ട് നവോദയ സ്കൂളിലെ…