പ്രയാഗ്രാജ്: അന്തരിച്ച ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്‌സ് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു. ഹിന്ദു മത വിശ്വാസങ്ങളിലാകൃഷ്ടയായ ലോറീന്‍ നേരത്തെ കമല എന്ന പേര് സ്വീകരിച്ചിരുന്നു. ജനത്തിരക്കുമൂലമുള്ള അസ്വസ്ഥതയാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് സ്വാമി കൈലാഷാനന്ദ് ഗിരി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിലാണ് ലോറീന്‍ ഇപ്പോഴുള്ളത്. വളരെ ലാളിത്യമുള്ള വ്യക്തിത്വത്തിനുടമയാണവര്‍. നമ്മുടെ ആചാരങ്ങളെക്കുറിച്ച് അറിയാനാണിവര്‍ കുംഭമേളയ്ക്കെത്തിയതെന്നും കൈലാഷാനന്ദ് പറഞ്ഞു. ഇപ്പോഴവര്‍ തന്റെ ക്യാമ്പില്‍ വിശ്രമിക്കുകയാണ്. ആരോഗ്യവതിയാവുമ്പോള്‍ ത്രിവേണി സംഗമത്തില്‍ മുങ്ങിനിവരുന്ന ചടങ്ങില്‍ പങ്കുചേരുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 26 വരെയാണ് കുംഭമേള നടക്കുക. കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി ഞായറാഴ്ച വൈകീട്ടാണ് ലോറീന്‍ പവല്‍ ജോബ്‌സ് പ്രയാഗ്രാജിലെ സ്വാമി കൈലാഷാനന്ദ് ഗിരി ആശ്രമത്തിലെത്തിയത്. കുംഭമേളയുടെ ഭാഗമായി നടക്കുന്ന വിവിധ ചടങ്ങുകളില്‍ അവര്‍ തിങ്കളാഴ്ച പങ്കെടുത്തിരുന്നു. കുംഭമേളയ്‌ക്കെത്തുന്നതിനുമുന്‍പ് ഈ മാസം 11-ന് അവര്‍ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കുകയും ജലാഭിഷേകം നടത്തുകയും ചെയ്തിരുന്നു.
<BR>
TAGS : KUMBH MELA,
SUMMARY : Steve Jobs’ wife collapses during Kumbh Mela
ഡൽഹി: സുപ്രീംകോടതി ചീഫ് ജെസ്റ്റിസ് ബി ആർ ഗവായ് ഇന്ന് വിരമിക്കും. മെയ് 14നാണ് രാജ്യത്തിന്റെ 52 മത് ചീഫ്…
ചെന്നൈ: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട ജോലി സമ്മർദ്ദം താങ്ങാനാകാതെ തമിഴ്നാട്ടിലും ബി.എൽ.ഒ ജീവനൊടുക്കി. കള്ളക്കുറിച്ചിയിൽ വില്ലേജ് അസിസ്റ്റന്റായ…
ഡൽഹി: ദുബായ് എയർ ഷോയില്‍ തേജസ് വിമാനം തകർന്ന് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന്‍റെ മൃതദേഹം സുലൂരിലെത്തിച്ചു.…
ബെംഗളുരു: കർമലാരാം-ബെലന്തൂർ ഇരട്ടപാതയില്‍ പരിശോധന നടക്കുന്നതിനാല്‍ ഈ മാസം 25ന് എസ്എംവിടി ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ‌്പ്രസ് (12677) കെആർ പുരം,…
ബെംഗളൂരു: നഗരത്തിലെ തെരുവുകളിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക് ആര്‍ഐബികെ (RIBK) ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ പുതപ്പുകൾ വിതരണം ചെയ്തു. സാമൂഹിക സാംസ്കാരിക ആതുര…
കെയ്‌റോ: ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 24 പേരെങ്കിലും കൊല്ലപ്പെടുകയും 80-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട്…