Categories: KERALATOP NEWS

പാളത്തില്‍ കല്ല് വച്ചു, വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞു; രണ്ടു സംഭവങ്ങളിലുമായി 17കാരനടക്കം രണ്ടു പേര്‍ അറസ്റ്റില്‍

കാസറഗോഡ്: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിലും റെയില്‍ പാളത്തില്‍ കല്ലുവച്ച സംഭവത്തിലും 17കാരനടക്കം രണ്ടു പേര്‍ അറസ്റ്റില്‍. കാസറഗോഡ് കളനാട് ആണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ആര്‍പിഎഫും റെയില്‍വേ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേര്‍ അറസ്റ്റിലായത്.

ഇന്ന് പുലര്‍ച്ചെയാണ് കളനാട് റെയില്‍വേ പാളത്തില്‍ ചെറിയ കല്ലുകള്‍ വച്ചത്. അമൃതസര്‍- കൊച്ചുവേളി എക്സ്പ്രസ് കടന്ന് പോയതോടെ ഈ കല്ലുകള്‍ പൊടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരിന്നു. രണ്ട് ട്രാക്കിലും കല്ലുകള്‍ വച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 21 വയസുകാരനായ പത്തനംതിട്ട വയല സ്വദേശി അഖില്‍ ജോണ്‍ മാത്യുവാണ് പിടിയിലായത്. ഇയാള്‍ ജോലി അന്വേഷിച്ചാണ് കാസറഗോഡ് എത്തിയതെന്ന് ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ എം അലി അക്ബര്‍ പറയുന്നു. വന്ദേഭാരതിന് കല്ലെറിഞ്ഞ സംഭവത്തിലാണ് 17 വയസുകാരന്‍ പിടിയിലായത്. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് ബേക്കല്‍ പൂച്ചക്കാട് വച്ച് കല്ലേറ് ആക്രമണം ഉണ്ടായത്.

ഇതില്‍ വന്ദേഭാരത് ട്രെയിനിന്‍റെ ചില്ല് പൊട്ടിയിരുന്നു. ട്രെയിനില്‍ സ്ഥാപിച്ച സിസി ടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ ഒടുവിൽ തിരിച്ചറിഞ്ഞത്. പാളത്തില്‍ കല്ല് വച്ചതും ട്രെയിനിന് കല്ലെറിഞ്ഞതുമായ അഞ്ച് കേസുകളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ കാസറഗോഡ് മാത്രം രജിസ്റ്റര്‍ ചെയ്തത്. ആര്‍പിഎഫും പോലീസും ട്രാക്ക് പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
<BR>
TAGS : STONE PELTING | ARRESTED
SUMMARY : Stones were placed on the tracks, Vandebharat threw stones at the train; Two persons including a 17-year-old were arrested in both incidents

Savre Digital

Recent Posts

താന്‍ അമ്മയില്‍ അംഗമല്ല; തിരഞ്ഞെടുപ്പില്‍ പ്രതികരിക്കാനില്ലെന്ന് ഭാവന

കൊച്ചി: താരസംഘടനയായ അമ്മയില്‍ താൻ അംഗമല്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. താരസംഘടനയിലെ തിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും താരം പറഞ്ഞു.…

23 minutes ago

വിജയനഗർ മേരിമാതാ ദേവാലയത്തിൽ തിരുനാൾ കോടിയേറി

ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരി മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും മൂന്ന്…

1 hour ago

കോഴിക്കോട് ലഹരി വേട്ട: 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍…

1 hour ago

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്‍…

3 hours ago

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു; പൂര്‍ണമായും കത്തി നശിച്ചു

ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ അപകടം. കാറ് പൂർണമായും കത്തി നശിച്ചു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ്…

4 hours ago

ബന്നാർഘട്ടയിൽ ജീപ്പ് സഫാരിക്കിടെ 13കാരനെ പുള്ളിപ്പുലി ആക്രമിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന…

4 hours ago