കോട്ടയം: പാമ്പാടി നെടുകോട്ടുമലയില്‍ തെരുവ് നായ ആക്രമണം. അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കുറ്റിക്കല്‍ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ എസ് ചാക്കോ, വി എസ് മോഹനന്‍, ജോസഫ് കുര്യന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ മൂന്ന് പേരുടെ പരുക്ക് ഗുരുതരമാണ്. നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. നായക്ക് പേ വിഷബാധയുണ്ടെന്നാണ് കരുതുന്നത്.
ഇന്ന് ഉച്ചക്ക് രണ്ടിനും നാലിനുമിടയിലാണ് പ്രദേശത്തെ ഭീതിയിലാഴ്ത്തി നായ പരാക്രമം നടത്തിയത്. മുളയംക്കുന്ന്, കന്നുവെട്ടി, കുറ്റിക്കല്‍ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് കടിയേറ്റത്. കുറ്റിക്കല്‍ സെന്റ് തോമസ് ഹൈസ്‌കൂളിന് സമീപം ചാത്തന്‍പുരയിടത്ത് അനീഷ് കുര്യാക്കോസിനാണ് നായയുടെ കടിയേറ്റതായി ആദ്യം വിവരം പുറത്തുവന്നത്. കാലില്‍ കടിയേറ്റതോടെ വീണുപോയ അനീഷിന്റെ മുഖത്തും കൈക്കും കടിച്ച് മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് റബ്ബര്‍ തോട്ടത്തില്‍ നില്‍ക്കുകയായിരുന്ന ജോബിയുടെ കാലിനും നായ കടിച്ചു. ഓട്ടത്തിനിടയില്‍ വീണതോടെ ചുണ്ടിനും മുഖത്തും കൈക്കും കടിച്ച് മാരകമായി മുറിവേല്‍പ്പിച്ചു.
ചക്കോ, ജോസഫ് കുര്യന്‍, മോഹനന്‍ എന്നിവരെയും ആക്രമിച്ചു. മോഹനന്റെ ദേഹത്ത് ചാടിക്കയറിയായിരുന്നു കടിച്ചത്. ചാത്തന്‍പുരയിടത്ത് തോമസ് കുര്യാക്കോസിന്റെയും വെള്ളറയില്‍ മോഹനന്റെയും വീട്ടിലെ കോഴികളെ നായ കടിച്ചുകൊന്നു.
ഗുരുതരമായ പരുക്കേറ്റ അനീഷും ജോബിയും ചാക്കോയും പാമ്പാടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. സ്‌കൂള്‍ വിടുന്നതിനോടടുത്ത സമയത്തായിരുന്നു നായയുടെ ആക്രമണം. നായ ആക്രമണം ഭയന്ന് വിദ്യാലയങ്ങളില്‍ രക്ഷിതാക്കള്‍ നേരിട്ടെത്തിയാണ് കുട്ടികളെ കൊണ്ടുപോയത്.
SUMMARY: Stray dog ??attacks in Kottayam; Five people bitten, three seriously injured
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…