കോട്ടയത്ത് തെരുവുനായ ആക്രമണം; അഞ്ച് പേര്‍ക്ക് കടിയേറ്റു, മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

കോട്ടയം: പാമ്പാടി നെടുകോട്ടുമലയില്‍ തെരുവ് നായ ആക്രമണം. അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കുറ്റിക്കല്‍ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ എസ് ചാക്കോ, വി എസ് മോഹനന്‍, ജോസഫ് കുര്യന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ മൂന്ന് പേരുടെ പരുക്ക് ഗുരുതരമാണ്. നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. നായക്ക് പേ വിഷബാധയുണ്ടെന്നാണ് കരുതുന്നത്.

ഇന്ന് ഉച്ചക്ക് രണ്ടിനും നാലിനുമിടയിലാണ് പ്രദേശത്തെ ഭീതിയിലാഴ്ത്തി നായ പരാക്രമം നടത്തിയത്. മുളയംക്കുന്ന്, കന്നുവെട്ടി, കുറ്റിക്കല്‍ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് കടിയേറ്റത്. കുറ്റിക്കല്‍ സെന്റ് തോമസ് ഹൈസ്‌കൂളിന് സമീപം ചാത്തന്‍പുരയിടത്ത് അനീഷ് കുര്യാക്കോസിനാണ് നായയുടെ കടിയേറ്റതായി ആദ്യം വിവരം പുറത്തുവന്നത്. കാലില്‍ കടിയേറ്റതോടെ വീണുപോയ അനീഷിന്റെ മുഖത്തും കൈക്കും കടിച്ച് മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് റബ്ബര്‍ തോട്ടത്തില്‍ നില്‍ക്കുകയായിരുന്ന ജോബിയുടെ കാലിനും നായ കടിച്ചു. ഓട്ടത്തിനിടയില്‍ വീണതോടെ ചുണ്ടിനും മുഖത്തും കൈക്കും കടിച്ച് മാരകമായി മുറിവേല്‍പ്പിച്ചു.

ചക്കോ, ജോസഫ് കുര്യന്‍, മോഹനന്‍ എന്നിവരെയും ആക്രമിച്ചു. മോഹനന്റെ ദേഹത്ത് ചാടിക്കയറിയായിരുന്നു കടിച്ചത്. ചാത്തന്‍പുരയിടത്ത് തോമസ് കുര്യാക്കോസിന്റെയും വെള്ളറയില്‍ മോഹനന്റെയും വീട്ടിലെ കോഴികളെ നായ കടിച്ചുകൊന്നു.

ഗുരുതരമായ പരുക്കേറ്റ അനീഷും ജോബിയും ചാക്കോയും പാമ്പാടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. സ്‌കൂള്‍ വിടുന്നതിനോടടുത്ത സമയത്തായിരുന്നു നായയുടെ ആക്രമണം. നായ ആക്രമണം ഭയന്ന് വിദ്യാലയങ്ങളില്‍ രക്ഷിതാക്കള്‍ നേരിട്ടെത്തിയാണ് കുട്ടികളെ കൊണ്ടുപോയത്.

SUMMARY: Stray dog ??attacks in Kottayam; Five people bitten, three seriously injured

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ കർണാടക പ്രവാസി കോൺഗ്രസിന്റെ വായ്മൂടിക്കെട്ടി പ്രതിഷേധം

ബെംഗളൂരു: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ...

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സ്ഥാനമൊഴിഞ്ഞു; അപ്രതീക്ഷിത രാജി ഷെയ്ഖ് ഹസീന മടങ്ങിവരാനിരിക്കെ

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കാൻ...

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

ഷിംല: ഹിമാചല്‍ പ്രദേശില്‍ പർവതത്തിന്റെ ഒരുഭാഗം അടർന്നുവീണ് ടാക്‌സി യാത്രക്കാരായ 13...

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും. പ്രതികള്‍ക്കെതിരെ...

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ട്ടിച്ച കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ റിബേഷ് രാമകൃഷ്ണന്റെ...

കാസറഗോഡ്-തിരുവനന്തപുരം യാത്രയ്ക്ക് 13 ഇടങ്ങളിൽ ചുങ്കം പിരിക്കും

തിരുവനന്തപുരം: ദേശീയപാത 66-ല്‍ കാസറഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിർത്തിയായ...

വന്ദേമാതരം തടസപ്പെടുത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് തടസപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്നത് മൂന്നുവർഷം...

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ നടപടി എടുത്തില്ല; പോലീസിനെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ

കൊച്ചി: കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കെതിരെ നടി അൻസിബ കോടതിയില്‍.സ്ത്രീത്വത്തെ അപമാനിച്ചു...

Related Articles

Popular Categories