ബെംഗളൂരു: മെട്രോ സ്റ്റേഷൻ പരിസരങ്ങളിലും ട്രെയിനുകളിലും പുകയില അധിഷ്ഠിത ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. തിരക്കില്ലാത്ത സമയങ്ങളിൽ നിരവധി യാത്രക്കാർ മെട്രോ സ്റ്റേഷനുകളിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇത്തരം യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കുമെന്ന് ബിഎംആർസിഎൽ വ്യക്തമാക്കി.
സ്റ്റേഷനുകളിൽ പട്രോളിംഗ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. മെറ്റൽ ഡിറ്റക്ടറുകൾ വഴി അത്തരം വസ്തുക്കൾ കൈവശം വയ്ക്കുന്നത് കണ്ടെത്താൻ കഴിയാത്തതിനാൽ, എല്ലാ മെട്രോ സ്റ്റേഷനുകളിലും നൂതന പരിശോധന സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചതായി ബിഎംആർസിഎൽ അറിയിച്ചു. യാത്രക്കാരെ നിരീക്ഷിക്കാൻ പ്ലാറ്റ്‌ഫോം സുരക്ഷാ ഗാർഡുകൾക്ക് പ്രത്യേക ബോധവൽക്കരണം നൽകും. യാത്രക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാനും ഏതെങ്കിലും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട പ്ലാറ്റ്‌ഫോം സുരക്ഷാ ജീവനക്കാരെ അറിയിക്കാനും ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടുണ്ട്.
TAGS: BENGALURU | NAMMA METRO
SUMMARY: Strict action against passengers using tobacco inside metro stations
ആലപ്പുഴ: പി.എം ശ്രീ വിഷയത്തിൽ സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച സംസ്ഥാനത്ത് യുഡിഎസ്എഫ് പഠിപ്പ്മുടക്ക്. സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും അന്നേ…
കാസറഗോഡ്: സീതാംഗോളിക്ക് സമീപം അനന്തപുരയിലെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഏതാനും പേർക്ക് ഗുരുതരമായി പരുക്കേറ്റു. അസം സിംഗ്ലിമാര…
തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഒക്ടോബർ 28) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്, ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍സംസ്ഥാന വടംവലി മത്സരം കാര്‍ഗില്‍ എക്യുപ്‌മെന്റ്‌സ് എം.ഡി എം.…
ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ 'മോൻതാ' ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും…