LATEST NEWS

മ്യാൻമറിൽ ശക്തമായ ഭൂചലനം; കൊൽക്കത്തയിലും ധാക്കയിലും പ്രകമ്പനം

നേപ്പിഡോ: മ്യാൻമറിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം കൊൽക്കത്തിയിലെ വിവിധയിടങ്ങളിലും ബംഗ്ലാദേശിലെ ധാക്കയിലുൾപ്പെടെയുള്ള പ്രദേശങ്ങളിലും അനുഭവപ്പെട്ടു. ചലനത്തിന്റെ ആഘാതത്തിൽ കൊൽക്കത്തയിലെയും ധാക്കയിലെയും കെട്ടിടങ്ങൾക്കും മറ്റും നേരിയ കുലുക്കം അനുഭവപ്പെട്ടത് ജനങ്ങൾക്കിടയിൽ ചെറിയ രീതിയിലുള്ള പരിഭ്രാന്തി പരത്തിയിട്ടുണ്ട്.

മ്യാൻമറിലെ അക്യബിൽ  നിന്ന് 70 മൈൽ കിഴക്ക് മാറി പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് അറിയിച്ചു. കഴിഞ്ഞ 71 മണിക്കൂറിനിടയിൽ ഇത് മൂന്നാം തവണയാണ് മ്യാൻമറിൽ ഭൂചലനം രേഖപ്പെടുത്തുന്നത്. അതേസമയം ഭൂചലനത്തിൽ ഇതുവരെയും നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല.
SUMMARY: Strong earthquake hits Myanmar; tremors felt in Kolkata and Dhaka

NEWS DESK

Recent Posts

വീട് പൂട്ടി യാത്രപോകുകയാണോ? ‘പോൽ ആപ്പ്’ വഴി പോലീസിനെ അറിയിച്ചിട്ട്‌ പോകൂ

തിരുവനന്തപുരം: വീട് പൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് സജ്ജം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ…

2 hours ago

ശബരിമല സ്വർണക്കൊള്ള: എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന…

3 hours ago

കേരളസമാജം യെലഹങ്ക സോണ്‍ പുതുവത്സരാഘോഷം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ യെലഹങ്ക സോണ്‍ പുതുവത്സരാഘോഷം  യെലഹങ്ക കണ്‍ട്രീ ക്ലബ്ബില്‍ നടന്നു. കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍ ഉദ്ഘാടനം…

4 hours ago

ശബരിമലയിലെ നെയ്യ് തട്ടിപ്പ്: ദേവസ്വം ജീവനക്കാരൻ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി സുനില്‍കുമാര്‍ പോറ്റിയാണ്…

5 hours ago

എയര്‍ഗണ്ണുമായി ആശുപത്രിയിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി; പ്രതി പിടിയില്‍

പത്തനംതിട്ട: കുന്നന്താനത്ത് എയര്‍ ഗണ്ണുമായി രോഗി ആശുപത്രിയില്‍. കുന്നന്താനം സിഎച്ച്‌സിയില്‍ എത്തിയ രോഗി ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി. ലാബില്‍…

6 hours ago

ആകാശത്ത് വെച്ച്‌ എഞ്ചിന് തീപിടിച്ചു; ടര്‍ക്കിഷ് വിമാനം കൊല്‍ക്കത്തയില്‍ അടിയന്തരമായി ഇറക്കി

കൊല്‍ക്കത്ത: കാഠ്മണ്ഡുവില്‍ നിന്ന് ഇസ്താംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈൻസ് വിമാനം എൻജിനില്‍ തീപിടിച്ചതിനെ തുടർന്ന് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ്…

7 hours ago