Categories: KARNATAKATOP NEWS

ബിജെപി നേതാവിന്റെ പേരിൽ വിഷം കലർത്തിയ പാർസൽ അയച്ചു; വിദ്യാർഥി പിടിയിൽ

ബെംഗളൂരു: ബിജെപി എംഎൽസി ധനഞ്ജയ് സർജിയുടെ പേരിൽ മൂന്ന് പേർക്ക് വിഷം കലർത്തിയ പലഹാരപ്പെട്ടി അയച്ചുകൊടുത്തയാൾ അറസ്റ്റിൽ. എൻഇഎസ് ഇൻസ്റ്റിറ്റ്യൂഷനിൽ അവസാനവർഷം നിയമ വിദ്യാർഥിയായ സൗഹാർദ പട്ടേൽ (26) ആണ് പിടിയിലായത്. പുതുവർഷത്തോടനുബന്ധിച്ച് പലഹാരപ്പെട്ടി അടങ്ങുന്ന പാർസൽ ആണ് ഇയാൾ അയച്ചത്.

എൻഇഎസ് വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ സെക്രട്ടറി നാഗരാജ്, ഡോ.അരവിന്ദ്, ഡോ. പവിത്ര എന്നിവർക്കാണ് പാർസലുകൾ അയച്ചത്. നാഗരാജ് പലഹാരം കഴിച്ചെങ്കിലും രുചിവ്യത്യാസത്തെ തുടർന്ന് ധനഞ്ജയ് സർജിയോട് കാര്യം തിരക്കി. ഇതോടെയാണ് ഇത്തരത്തിലൊരു പാർസൽ താൻ അയച്ചില്ലെന്ന് ധനഞ്ജയ് മൂവരെയും അറിയിച്ചത്. തുടർന്ന് ധനഞ്ജയ് പോലീസിൽ പരാതി നൽകി. പിന്നീടുള്ള പരിശോധനയിലാണ് പലഹാരങ്ങളിൽ വിഷം കലർത്തിയതായി മനസിലായത്. സൗഹാർദ ഡോ. പവിത്രയുടെ മകളുമായി പ്രണയത്തിലായിരുന്നു.

ഇതറിഞ്ഞ നാഗരാജ്, ബിജെപി നേതാവിനും മറ്റുള്ളവർക്കുമൊപ്പം പട്ടേലിൻ്റെ മാതാപിതാക്കളെ വിളിച്ചുവരുത്തി ഇതിൽ നിന്ന് പട്ടേലിനെ പിന്തിരിപ്പിക്കുകയായിരുന്നു. ഇതിൽ നിന്നുണ്ടായ പക കാരണമാണ് പട്ടേൽ കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

TAGS: KARNATAKA | ARREST
SUMMARY: Student couriers boxes of sweets laced with poison in MLC’s name to three people

Savre Digital

Recent Posts

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

5 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

6 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

6 hours ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

6 hours ago

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…

7 hours ago

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…

7 hours ago