ബെംഗളൂരു: ലഹരി വിരുദ്ധ ബോധവൽക്കരത്തിനായി കോളജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് പ്രചാരണ പരിപാടിയുമായി ബെംഗളൂരു പോലീസ്. നാളെ കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ നഗരത്തിലെ വിവിധ കോളജുകളിലെ ആറായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും. ആഭ്യന്തരമന്ത്രി ജി. പരമേശ്വര ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ ഭാഗമായി പോലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ ദൊബാസ്പേട്ടിൽ വച്ച് കത്തിക്കും. ഇതിന്റെ ദൃശ്യങ്ങൾ സ്റ്റേഡിയത്തിൽ തത്സമയം സംപ്രേഷണം ചെയ്യും. ലഹരി വ്യാപനം തടയുന്നതിനായി കോളജുകളിൽ നടപ്പിലാക്കുന്ന പരിപാടികളും പോലീസ് നടപടികളും പരിപാടിയിൽ വിശദീകരിക്കും. ലഹരി വ്യാപനം തടയാൻ സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
SUMMARY: 6,000 students to participate in Bengaluru Police’s massive anti-drug drive.
ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്.…
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വിമത സ്ഥാനാര്‍ഥി. ഉള്ളൂര്‍ വാര്‍ഡില്‍ കെ ശ്രീകണ്ഠന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. സിപിഎം ഉള്ളൂര്‍…
തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ…