ചെന്നൈ: പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ‘വേട്ടുവം’ എന്ന തമിഴ് ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് മരിച്ച സ്റ്റണ്ട് ആർട്ടിസ്റ്റ് മോഹൻരാജിന്റെ കുടുംബത്തിന് സഹായവുമായി നടന്മാരായ സൂര്യയും ചിമ്പുവും. സംഘട്ടന സംവിധായകൻ സ്റ്റണ്ട് സിൽവയാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻരാജിന്റെ കുടുംബത്തിന് താരങ്ങൾ നൽകിയ സഹായത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
‘മോഹൻരാജിന് അപകടം സംഭവിച്ചെന്നറിഞ്ഞപ്പോൾ ആദ്യം ഫോൺ ചെയ്തത് നടൻ ആര്യയാണ്. വിജയ് സാർ ഫോൺ ചെയ്ത് കാര്യങ്ങൾ അന്വേഷിച്ചിരുന്നു.വിജയ് സാറിന്റെ മിക്ക ചിത്രങ്ങളിലും മോഹൻരാജ് പ്രവർത്തിച്ചിട്ടുണ്ട്. ചിമ്പു സാർ ഫോൺ ചെയ്ത് വിവരം തിരക്കി. തൊട്ടടുത്തദിവസം തന്നെ വലിയൊരു സംഖ്യയുടെ ചെക്കുമായി വന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് കൊടുക്കണം എന്ന് പറഞ്ഞു. മോഹൻരാജിന്റെ കുട്ടികളുടെ പഠനച്ചെലവ് മുഴുവൻ ഏറ്റെടുക്കാമെന്ന് സൂര്യ സാറിന്റെ മാനേജർ അറിയിച്ചിട്ടുണ്ടെന്നും സിൽവ പറഞ്ഞു.
പാ രഞ്ജിത്ത് ചിത്രത്തിലെ അപകടകരമായ ഒരു കാർ സ്റ്റണ്ടിനിടയിലാണ് രാജു മരിച്ചത്. എസ്‌യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു. വായുവില്‍ ഒരുതവണ മലക്കം മറിഞ്ഞ വാഹനം ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു. വേളാങ്കണ്ണിക്കു സമീപമുള്ള ഗ്രാമത്തിൽ വച്ചായിരുന്നു ചിത്രീകരണം. അപകടത്തെ തുടർന്ന് രാജുവിന് ഹൃദയാഘാതം ഉണ്ടാകുകയും തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
കോളിവുഡിലെ പേരുകേട്ട സ്റ്റണ്ട്മാനാണ് രാജു. തമിഴിലെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് രാജു. സിനിമയിൽ കാർ ജംപിങ് സ്റ്റണ്ട് സ്പെഷലിസ്റ്റ് ആയിരുന്നു രാജു. സര്‍പാട്ടൈ പരമ്പരൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനിടെയാണ് രാജുവിന് അപകടം സംഭവിച്ചത്.
SUMMARY: Stuntman Mohanraj dies during film shooting: Suriya takes care of his children’s education expenses, Simbu offers financial assistance
ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്കു പിന്നാലെ വ്യോമയാന ഡയറക്ടറേറ്റ് ജനറലിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം,…
കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടേതല്ലെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ സറണ്ടർ ചെയ്ത തന്റെ പാസ്പോർട്ട്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ്…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന് നിർണായക പങ്കുണ്ടെന്ന്…
കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാല്‍' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.…