ഭക്ഷണത്തിൽ ചത്ത പ്രാണി; വിമാനത്താവളത്തിലെ സബ് വേ ഔട്ട്‌ലെറ്റ്‌ താൽക്കാലികമായി അടച്ചു

ബെംഗളൂരു: ഓർഡർ ചെയ്ത ഭക്ഷണത്തിൽ നിന്ന് ചത്ത പ്രാണിയെ ലഭിച്ചതിനെ തുടർന്ന് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ സബ് വേ ഔട്ട്‌ലെറ്റ്‌ താൽക്കാലികമായി അടച്ചു. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലത്തിയ യാത്രക്കാരിയാണ് ഔട്ലെറ്റിൽ നിന്നും ചിക്കൻ റാപ്പ് ഓർഡർ ചെയ്തത്.

അൽപം കഴിച്ച ശേഷം റാപ്പ് തുറന്നതോടെ ചത്ത പ്രാണിയെ കണ്ടെത്തുകയായിരുന്നു. ഉടൻ എയർപോർട്ട് പോലീസിൽ യുവതി വിവരമറിയിച്ചു. ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഔട്ട്ലെറ്റ് താൽക്കാലികമായി സീൽ ചെയ്തു. സംഭവത്തിൽ വിശദ അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS: BENGALURU | FOOD
SUMMARY: Woman finds dead insect in subway wrap at Bengaluru Airport, outlet closed

Savre Digital

Recent Posts

കോഴിക്കോട്ട് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി

കോഴിക്കോട്: കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. കുന്ദമംഗലം മടവൂർ രാംപൊയില്‍ വെള്ളാരം കണ്ടിമലയിലാണ് സംഭവം. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി…

14 minutes ago

ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗീകാതിക്രമം നടത്തിയ കേസ്; മുന്‍കൂര്‍ ജാമ്യം തേടി പി.ടി. കുഞ്ഞുമുഹമ്മദ്

തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തി എന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകനും സിപിഎ മുൻ എംഎല്‍എയുമായ പി.ടി.കുഞ്ഞുമുഹമ്മദ്.…

45 minutes ago

നടൻ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി

പത്തനംതിട്ട: നടി  ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടൻ ദിലീപ് ശബരിമലയില്‍ ദർശനത്തിനെത്തി. ഇന്ന് പുലർച്ചെയാണ് ദിലീപ് സന്നിധാനത്ത്…

2 hours ago

അതിജീവിതയെ അപമാനിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം

കൊച്ചി: അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം. 16 ദിവസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. സൈബർ അധിക്ഷേപ കേസിലാണ്…

2 hours ago

അമ്മയേയും മകനെയും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കൊല്ലം: പാരിപ്പള്ളിയില്‍ അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയില്‍ പ്രേംജിയുടെ ഭാര്യ…

4 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള; സുധീഷ് കുമാറിന്റെ ജാമ്യഹര്‍ജി തള്ളി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്‍റെ രണ്ട് ജാമ്യാപേക്ഷകളും…

5 hours ago