പാരാലിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം സ്വർണ നേട്ടം. പുരുഷൻ ജാവലിൻ ത്രോ എഫ് 64 വിഭാഗത്തിൽ സുമിത് ആൻ്റിൽ സ്വർണം നേടി. റെക്കോർഡ് ത്രോയോടെയാണ് സുമിത്തിന്റെ സ്വർണനേട്ടം. 70.59 മീറ്റർ ദൂരം എറിഞ്ഞാണ് പാരിസിൽ ഇന്ത്യക്കായി സ്വർണം നേടിയത്.
ഫൈനലിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ആദ്യ ശ്രമത്തിൽ തന്നെ 69.11 മീറ്റർ ദൂരം എറിയാൻ സാധിച്ചു. തൊട്ടുപിന്നാലെ 70 മീറ്റർ ദൂരം പിന്നിട്ടതോടെ പാരാലിമ്പിക്സ് ചരിത്രത്തിലെ റെക്കോർഡ് പിറവിയെടുത്തു. മൂന്നാം ത്രോയിൽ 66.66 മീറ്റർ ദൂരവും സുമിത് താണ്ടി. നാലാം ശ്രമത്തിൽ 69.04 മീറ്റർ, അഞ്ചാമത് 66.57 മീറ്റർ എന്നിങ്ങനെയായിരുന്നു ത്രോ. ശ്രീലങ്കയുടെ ദുലൻ കൊടിത്തുവാക്കു 67.03 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ ഉറപ്പിച്ചപ്പോൾ മിഷാൽ ബുറിയൻ 64.89 മീറ്റർ എറിഞ്ഞ് വെങ്കലം നേടി.
ഹരിയാനയിലെ സോനിപത്ത് സ്വദേശിയായ സുമിത് ആൻ്റിൽ ടോക്കിയോയിലും താരം ഇന്ത്യക്കായി സ്വർണം നേടിയിരുന്നു. അന്ന് 68.55 മീറ്റർ എന്ന റെക്കോർഡോടെയായിരുന്നു. 73.29 മീറ്ററാണ് ആൻ്റിലിന്റെ ലോക റെക്കോർഡ്.
TAGS: SPORTS | PARALYMPICS
SUMMARY: Record-breaker Sumit Antil wins back-to-back Paralympics golds
ബെംഗളൂരു: 'കടമ്മനിട്ടയുടെ കവിതകളും കവിതയുടെ പുതിയ വഴികളും' എന്ന വിഷയത്തില്‍ കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം സംവാദം സംഘടിപ്പിക്കുന്നു. ഡിസംബർ 21ന്…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികൾക്ക് ശിക്ഷവിധിച്ചതിന് പിന്നാലെ പ്രതികരണവുമായി താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ. കുറ്റക്കാർക്ക് ലഭിച്ചത്…
ന്യൂഡല്‍ഹി: കേന്ദ്ര വിവരാവകാശ കമ്മീഷണറായി നിയമിതനായി മലയാളിയായ പി ആർ രമേശ്. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററായ സേവനമനുഷ്ഠിച്ച് വരുന്നതിനിടെയാണ്…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലിനായി സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. വോട്ടെണ്ണൽ നാളെ രാവിലെ 8…
ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു. ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി സ്വദേശി 24…
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-മത് വാർഷിക പൊതുയോഗം ഡിസംബര്‍ 14ന് ഞായറാഴ്ച്ച രാവിലെ അൾസൂർ ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം…