ബെംഗളൂരു: ബെംഗളൂരു വേനൽച്ചൂടിലേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. നഗരത്തിൽ ഈ സീസണിലെ ഏറ്റവുമധികം താപനില റിപ്പോർട്ട് ചെയ്തത് ഫെബ്രുവരി 12നാണ്. താപനില അപ്രതീക്ഷിതമായ 33.6 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. പതിവിന് വിപരീതമായി ഈ വർഷം വേനൽ നഗരത്തിൽ നേരത്തെ എത്തുമെന്നാണ് നിലവിലെ കാലാവസ്ഥാ മാറ്റങ്ങൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ താപനില ഉയർന്നേക്കുമെന്ന് ഐഎംഡി വൃത്തങ്ങൾ പറഞ്ഞു.
ബെംഗളൂരുവിൽ നിലവിലെ താപനില സാധാരണയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് രേഖപ്പെടുത്തുന്നത്. വേനൽക്കാലത്ത് താപനിലയായി കണക്കാക്കുന്നത് 34 ഡിഗ്രി സെൽഷ്യസ് ആണ്. ഇത് ഏപ്രിൽ മാസത്തോടെയാണ് റിപ്പോർട്ട് ചെയ്യാറുള്ളത്. എന്നാല്‍ നഗരത്തിൽ ഇപ്പോൾ തന്നെ 33.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി കഴിഞ്ഞു. തണുപ്പുകാലം നേരത്തെ അവസാനിച്ച് നഗരം വേനലിലേക്ക് കടക്കുന്നതിന്‍റെ സൂചനയാണിതെന്ന് ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു. രാത്രിയും പകലും തമ്മിൽ താപനിലയില്‍ ഇപ്പോൾ 17.6 ഡിഗ്രി സെൽഷ്യസ് വ്യത്യാസം അനുഭവപ്പെടുന്നുമുണ്ട്. ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
TAGS: BENGALURU | CLIMATE
SUMMARY: Bengaluru gets more hottest this year before april
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ്…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന് നിർണായക പങ്കുണ്ടെന്ന്…
കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാല്‍' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. ഇന്നലെ കുറഞ്ഞ സ്വർണത്തിനാണ് ഇന്ന് വൻ വർധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 1,400 രൂപയാണ്…
ലാത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വവസതിയില്‍ വെള്ളിയാഴ്ച…
ന്യൂഡല്‍ഹി: യാത്രാ പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചർ നഷ്ടപരിഹാരം നൽകുമെന്ന് ഇൻഡിഗോ. കമ്പനിയുടെ പ്രതിസന്ധി മൂലം…