KERALA

പലയിടത്തായി വേനൽമഴയും കനത്ത കാറ്റും; എറണാകുളത്ത് മരങ്ങൾ കടപുഴകിവീണു, വീടുകൾക്കും നാശനഷ്ടം

കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ വൈകിട്ട്‌ പെയ്‌ത വേനൽ മഴയിലും കാറ്റിലും വ്യാപകനാശനഷ്ടം. പലയിടങ്ങളിലും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആലുവയിൽ മരങ്ങൾ കടപുഴകിവീണു.

വീശിയടിച്ച ശക്തിയായ കാറ്റിൽ മരങ്ങൾ മറിഞ്ഞ് പറവൂർ ഏഴിക്കര പഞ്ചായത്തിൽ രണ്ട് വീടുകൾക്ക് നാശനഷ്ടമുണ്ടായി. അഞ്ചാം വാർഡിൽ സുമേഷിൻ്റെ വീടിനും നാലാം വാർഡിൽ ബേബിയുടെ വീടിനും മുകളിലാണ്‌ മരങ്ങൾ കടപുഴകി വീണത്‌. പെരുവാരം മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ ഭാഗമായി നിർമിച്ച താൽക്കാലിക പന്തലിൻ്റെ ഷീറ്റുകൾ പറന്ന് പോയി. ഏഴിക്കര പഞ്ചായത്ത് ഒന്നാം വാർഡിൽ ചെറായി പാലത്തിന് സമീപം പിഡബ്ള്യുഡി റോഡിൽ മരം മറിഞ്ഞ് വീണു.

ഇടുക്കിയിൽ ദേശീയപാത 85ന്റെ പാതയോരങ്ങളിൽ മരങ്ങൾ കടപുഴകി വീണു. മഴയ്ക്കൊപ്പം ശക്തമായ ഇടിയും മിന്നലും അനുഭവപ്പെടുന്നുണ്ട്. നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്ത് ശക്തമായ മഴയാണ ലഭിച്ചത്.

വയനാട്ടിലെ പൂതാടി പഞ്ചായത്തിൽ ശക്തമായ കാറ്റും മഴയും ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. മൂന്ന് മണിയോടെയാണ് കനത്ത മഴ പെയ്തത്. പാപ്ലശ്ശേരി, അഴീക്കോട് നഗർ ഭാഗങ്ങളിലാണ് കനത്ത മഴ പെയ്തത്.

ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉണ്ട്.

NEWS DESK

Recent Posts

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; സ്ത്രീയ്ക്കും ആറ് മാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം, മൂന്നുപേരുടെ നില അതീവഗുരുതരം

ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…

46 minutes ago

രണ്ടാം ഘട്ട ചർച്ചയ്ക്ക് മുന്നെ കനത്ത ഭീഷണി; കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ തകർ‌ക്കുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,​എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…

2 hours ago

വോട്ട് ചെയ്യാൻ മഷി പുരട്ടിയ വിരലിലെ തൊലിയടർന്നതായി പരാതി; നഷ്ടപരിഹാരം വേണമെന്ന് യുവാവ്

കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…

2 hours ago

സുനില്‍ തോമസ് മണ്ണിലിന് സ്വീകരണം നല്‍കി

ബെംഗളൂരു: കേരള തദ്ദേശ തിരഞ്ഞെടുപ്പില്‍ പുനലൂര്‍ നഗരസഭയിലേ നെല്ലിപ്പള്ളി വാര്‍ഡില്‍ നിന്ന് വിജയിച്ച കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്…

2 hours ago

‘പാടാം നമുക്ക് പാടാം’; സംഗീതം പെയ്തിറങ്ങി കേരളസമാജം സംഗീത സന്ധ്യ

ബെംഗളൂരു: ബെംഗളൂരുവിലെ സംഗീത പ്രേമികള്‍ക്ക് അവസരമൊരുക്കി കേരളസമാജം സംഘടിപ്പിച്ച പാടാം നമുക്ക് പാടാം സംഗീത പരിപാടി ഹൃദ്യമായ അനുഭവമായി. ഇന്ദിരാ…

3 hours ago

പാലക്കാടൻ കൂട്ടായ്മ കന്നഡ പഠന ക്ലാസ് ആരംഭിച്ചു

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന കന്നഡ പഠന ക്ലാസിന്റെ രണ്ടാമത്തെ ബാച്ചുകൾ ആരംഭിച്ചു. രാമമൂർത്തി നഗര്‍ ഓഫീസിൽ…

3 hours ago