ASSOCIATION NEWS

സുനില്‍ തോമസ് മണ്ണിലിന് സ്വീകരണം നല്‍കി

ബെംഗളൂരു: കേരള തദ്ദേശ തിരഞ്ഞെടുപ്പില്‍ പുനലൂര്‍ നഗരസഭയിലേ നെല്ലിപ്പള്ളി വാര്‍ഡില്‍ നിന്ന് വിജയിച്ച കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് സുനില്‍ തോമസ് മണ്ണിലിന് കര്‍ണാടക മലയാളി കോണ്‍ഗ്രസ് സ്വീകരണം നല്‍കി.

ഇന്ദിരാനഗറില്‍ ചേര്‍ന്ന സ്വീകരണ പരിപാടി കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. നൗഷാദ് ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്തു. കെഎംസി സംസ്ഥാന വൈസ് പ്രസിഡണ്ട് അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു,

വാല്‍പ്പാറ ദുരന്തത്തില്‍ മരണപെട്ടവര്‍ക്കു അനുശോചനം രേഖപെടുത്തികൊണ്ടു യോഗം ആരംഭിച്ചു. കെ എം സി നേതാക്കളായ നന്ദകുമാര്‍ കൂടത്തില്‍, ജോമോന്‍ ജോര്‍ജ്, ഡാനി ജോണ്‍, ചാര്‍ളിമാത്യു, രാജീവന്‍ കളരിക്കല്‍, ഷാജി ജോര്‍ജ്, ടോമി ജോര്‍ജ്, ജിബി കെ ആര്‍ നായര്‍, മുഹമ്മദ് മുനവ്വറലി എന്നിവര്‍ സംസാരിച്ചു. സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടു സുനില്‍ തോമസ് മണ്ണില്‍ മറുപടി പ്രസംഗം നടത്തി.

NEWS DESK

Recent Posts

പലയിടത്തായി വേനൽമഴയും കനത്ത കാറ്റും; എറണാകുളത്ത് മരങ്ങൾ കടപുഴകിവീണു, വീടുകൾക്കും നാശനഷ്ടം

കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…

19 minutes ago

രണ്ടാം ഘട്ട ചർച്ചയ്ക്ക് മുന്നെ കനത്ത ഭീഷണി; കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ തകർ‌ക്കുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,​എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…

27 minutes ago

വോട്ട് ചെയ്യാൻ മഷി പുരട്ടിയ വിരലിലെ തൊലിയടർന്നതായി പരാതി; നഷ്ടപരിഹാരം വേണമെന്ന് യുവാവ്

കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…

1 hour ago

‘പാടാം നമുക്ക് പാടാം’; സംഗീതം പെയ്തിറങ്ങി കേരളസമാജം സംഗീത സന്ധ്യ

ബെംഗളൂരു: ബെംഗളൂരുവിലെ സംഗീത പ്രേമികള്‍ക്ക് അവസരമൊരുക്കി കേരളസമാജം സംഘടിപ്പിച്ച പാടാം നമുക്ക് പാടാം സംഗീത പരിപാടി ഹൃദ്യമായ അനുഭവമായി. ഇന്ദിരാ…

1 hour ago

പാലക്കാടൻ കൂട്ടായ്മ കന്നഡ പഠന ക്ലാസ് ആരംഭിച്ചു

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന കന്നഡ പഠന ക്ലാസിന്റെ രണ്ടാമത്തെ ബാച്ചുകൾ ആരംഭിച്ചു. രാമമൂർത്തി നഗര്‍ ഓഫീസിൽ…

2 hours ago

ബന്ധുവുമായി ആശുപത്രിയിലേക്ക് പോകവെ യുവതി വാഹനാപകടത്തില്‍ മരിച്ചു

അമ്പലപ്പുഴ: രോഗിയായ ബന്ധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. പുന്നപ്ര പാലപ്പറമ്പ് വീട്ടില്‍ സോണിമോൻ-മിനിമോള്‍ ദമ്പതികളുടെ മകള്‍ സ്വാതി…

2 hours ago