ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് കാണാതെ പുറത്ത്. ഡൽഹി ക്യാപിറ്റൽസിനെതിരായ നിർണ്ണായക മത്സരം മഴയെടുത്തതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. ഡൽഹിയെ 133 റൺസിൽ എറിഞ്ഞൊതുക്കി ഹൈദരാബാദ് മറുപടി ബാറ്റിങ്ങിന് ഇറങ്ങാനിരിക്കെയായിരുന്നു മഴ വില്ലനായത്. ഇതോടെ ഇരുടീമുകളും പോയിന്റ് പങ്കുവെച്ചു.
അതേസമയം, സൺറൈസേഴ്സ് ഹൈദരാബാദിന്റെ മറുപടി ബാറ്റിംഗ് ആരംഭിക്കുന്നതിന് തൊട്ട് മുൻപ് തന്നെ മഴയെത്തിയത് ഡൽഹിക്ക് രക്ഷയായി. തോൽവി ഭീഷണിയിൽ നിന്ന് രക്ഷപ്പെട്ട ഡൽഹി പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. 11 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് ജയമാണ് സണ്‍റൈസേഴ്‌സ് നേടിയത്. ഈ മത്സരം മഴമുടക്കിയത് ഉള്‍പ്പെടെ ആകെ സണ്‍റൈസേഴ്‌സിന് ഏഴ് പോയിന്റ് മാത്രമാണ് നേടാന്‍ സാധിച്ചത്. 11 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.
സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് ഭേദപ്പെട്ട സ്‌കോര്‍ മാത്രമാണ് നേടാനായത്. മൂന്ന് വിക്കറ്റെടുത്ത സണ്‍റൈസേഴ്‌സ് ക്യാപ്റ്റൻ പാറ്റ് കമ്മിന്‍സ് ആണ് ഡല്‍ഹിയെ മികച്ച സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. ഡല്‍ഹിയുടെ ബാറ്റിങ്ങിന് പിന്നാലെ മത്സരം മഴമുടക്കുകയായിരുന്നു.
TAGS: SPORTS | IPL
SUMMARY: Sunrisers Hyderabad exit IPL without making it to the playoffs
ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല് മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം…
കോഴിക്കോട്: വടകര വില്യാപ്പള്ളിയില് റോഡ് നിര്മാണത്തിനിടെ നിര്മിച്ച കലുങ്കില് വീണ് കാല്നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ…
ബെംഗളൂരു: സംസ്ഥാനത്തെ കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയവും തിരഞ്ഞെടുപ്പും തിരിച്ചുകൊണ്ടുവരുന്നതിനുള്ള സാധ്യത പരിശോധിക്കാൻ കർണാടക കോൺഗ്രസ് പ്രത്യേക സമിതിക്ക് രൂപം നൽകി.…
ബെംഗളൂരു: ജനവാസമേഖലക്കടുത്ത് നിന്ന് ഒരു കടുവ വനംവകുപ്പ് പിടികൂടി. നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിലെ മെടികുപ്പെ വന്യജീവി സങ്കേതത്തിലെ കല്ലട്ടി…
വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശില് ട്രെയിനില് തീപിടിത്തം. കേരളത്തിലേക്കുള്ള ടാറ്റ നഗര് - എറണാകുളം എക്സ്പ്രസിലാണ് (ട്രെയിന് നമ്പര് 18189) തീപിടിച്ചത്. വിജയവാഡ…
ചെന്നൈ: വിയ്യൂർ ജയിലിന് മുൻപിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് പിടിയിലായി. തെങ്കാശിക്ക് സമീപം ഊത്തുമലൈ എന്ന പ്രദേശത്തുനിന്നാണ്…