ന്യൂഡൽഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യയുടെ അഭിമാനമായ മാറിയ കേണല്‍ സോഫിയ ഖുറേഷിയെ വര്‍ഗീയമായി അപമാനിച്ച മന്ത്രിക്കെതിരെ നടപടി നിർദേശിച്ച് സുപ്രീംകോടതി. കേസില്‍ മധ്യപ്രദേശ് മന്ത്രി കുന്‍വര്‍ വിജയ് ഷായ്‌ക്കെതിരെ പ്രത്യേക അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. മധ്യപ്രദേശ് കേഡറിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കണം അന്വേഷണ സംഘത്തെ നയിക്കേണ്ടത്.
ജസ്റ്റിസ് സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിങ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. ചൊവ്വാഴ്ച രാത്രി 10 മണിക്കുള്ളില്‍ സംഘത്തെ രൂപീകരിക്കണം. മന്ത്രിക്കെതിരെയുള്ള അന്വേഷണ സംഘത്തിലെ മൂന്നു പേരില്‍ ഒരാള്‍ വനിതാ ഐപിഎസ് ഓഫീസര്‍ ആയിരിക്കണം. ഇവരെല്ലാം സംസ്ഥാനത്തിന് പുറത്തുള്ളവരായിരിക്കണം. അന്വേഷണ റിപ്പോര്‍ട്ട് മെയ് 28 നകം നേരിട്ടു സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം ഉദ്യോഗസ്ഥയെ അപമാനിച്ചതിന് പിന്നാലെ മന്ത്രി നടത്തിയ ക്ഷമാപണം സുപ്രീംകോടതി തള്ളിക്കളഞ്ഞു. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ നീചമെന്നാണ് കോടതി വിമര്‍ശിച്ചത്. മന്ത്രി ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തിയിട്ടില്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.
TAGS: NATIONAL | SUPREME COURT
SUMMARY: Supreme court directs special investigation team against bjp minister into derogatory comment on sofia qureshi
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…
തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ…
തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…