LATEST NEWS

കേരളത്തിലെ എസ്‌ഐആറിന് അടിയന്തര സ്റ്റേ ഇല്ല; തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച്‌ സുപ്രീംകോടതി

ഡൽഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നോട്ടീസ്. സംസ്ഥാന സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഹര്‍ജിയിലാണ് നടപടി. ഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കാന്‍ വേണ്ടി സുപ്രീം കോടതി മാറ്റിവെച്ചു.

ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരും സിപിഐ, സിപിഐഎം, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും നല്‍കിയ ഹര്‍ജികളാണ് പരിഗണിച്ചത്. കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം പ്രത്യേകമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എസ്‌ഐആറിന് നിലവില്‍ കോടതി സ്‌റ്റേ നല്‍കിയിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പും എസ്‌ഐആറും ഒരുമിച്ച്‌ കൊണ്ടുപോകാന്‍ പറ്റില്ലെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചത്.

എസ്‌ഐആര്‍ തദ്ദേശ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനെ ബാധിക്കും. ഉദ്യോഗസ്ഥരെ രണ്ട് ചുമതലകള്‍ക്കുമായി നിയോഗിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണ നിര്‍വ്വഹണത്തെയും സ്തംംഭിപ്പിക്കുമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. നോട്ടീസ് നല്‍കാതെയുള്ള വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം നിയമ വിരുദ്ധമാണ് എന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന വാദം.

നിയമത്തിന്റെ പിന്‍ബലമില്ലാതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നു. 2002ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കുന്നത് ആധികാരികതയില്ലാത്ത നടപടിയാണ്. രേഖകള്‍ നല്‍കാത്തവരെ ഒഴിവാക്കാനുള്ള തീരുമാനം ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണ് എന്നുമാണ് മുസ്‌ലിം ലീഗും കോണ്‍ഗ്രസും സിപിഐഎമ്മും സുപ്രീം കോടതിയില്‍ എടുക്കുന്ന നിലപാട്.

SUMMARY: No immediate stay on SIR in Kerala; Supreme Court issues notice to Election Commission

NEWS BUREAU

Recent Posts

മെക്സിക്കോയുടെ ഫാത്തിമ ബോഷിന് വിശ്വസുന്ദരിപ്പട്ടം

ബാങ്കോക്ക്: 2025-ലെ ലോകസുന്ദരി പട്ടം മെക്സിക്കോയുടെ ഫാത്തിമ ബോഷ് (25) സ്വന്തമാക്കി. ആതിഥേയരായ തായ്‌ലൻഡിനെ പിന്തള്ളിയാണ് ഫാത്തിമ ഈ കിരീടം…

4 minutes ago

കാട്ടാന ആക്രമണം; രണ്ടു പേര്‍ക്ക് പരുക്ക്

കോതമംഗലം: എറണാകുളം കോട്ടപ്പടിയില്‍ കാട്ടാനയുടെ ആക്രമണം. ഇന്ന് രാവിലെ ഉണ്ടായ ആക്രമണത്തില്‍ രണ്ടുപേർക്ക് പരുക്കേറ്റു. കോതമംഗലം കുളങ്ങാട്ടുകുഴി സ്വദേശികളായ ഗോപി,…

1 hour ago

എംആര്‍ അജിത് കുമാറിന് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തുടരന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തിരുവനന്തപുരം വിജിലൻസ് കോടതി നടപടിക്കെതിരെ എഡിജിപി എം.ആർ. അജിത് കുമാർ നല്‍കിയ ഹർജിയില്‍…

2 hours ago

സ്വര്‍ണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില ഇന്ന് ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വിലയില്‍ 20 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില…

3 hours ago

ഒടിഞ്ഞുവീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

തൃശൂർ: ഒടിഞ്ഞുവീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകൾ…

4 hours ago

കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് ശിവകുമാർ

ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുമെന്ന സൂചന നല്‍കി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കെപിസിസി അധ്യക്ഷ പദവിയില്‍ അഞ്ചു വര്‍ഷം…

4 hours ago