LATEST NEWS

കെ എം ഷാജിക്ക് മത്സരിക്കുന്നതില്‍ അയോഗ്യത ഇല്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അയോഗ്യതയില്ലെന്ന് സുപ്രിംകോടതി. അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്നുള്ള ഉത്തരവാണെന്ന് സുപ്രിംകോടതി പറഞ്ഞു.

ഷാജിയുടെ നിയമസഭാ കാലാവധി കഴിഞ്ഞതിനാല്‍ തിരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയെന്ന ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാജി മതസ്പർധ വളർത്തുന്ന രീതിയിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്ത് വോട്ട് പിടിച്ചുവെന്നായിരുന്നു ആരോപണം. ഇത് ശരിവെച്ച്‌ ഹൈക്കോടതി 2018 നവംബറില്‍ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയിരുന്നു.

ഒപ്പ് ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുമേർപ്പെടുത്തുകയും ചെയ്തിരുന്നു. ഹൈക്കോടതി ഷാജിക്ക് വിധിച്ച അയോഗ്യത ഇപ്പോഴും നിലനില്‍ക്കുകയാണെന്നാണ് നികേഷ് കുമാർ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയില്‍ പറഞ്ഞിരുന്നത്. ഹൈക്കോടതി ഇക്കാര്യത്തില്‍ അധികാര പരിധി മറികടന്നുവന്നാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും, ഉജ്ജ്വല്‍ ഭുയാനുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പ് ക്രമക്കേട് കണ്ടത്തിയ സാഹചര്യത്തില്‍ ഈ വിഷയം രാഷ്ട്രപതിക്ക് വിടേണ്ടതായിരുന്നു 2016 ലെ നിയമസഭയുടെ കാലാവധി 2021 ല്‍ അവസാനിച്ചു. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഹർജിക്ക് പ്രസക്തി നഷ്ടമായി. അതിനാല്‍ തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ഹൈക്കോടതിയുടെ കണ്ടെത്തലിന് ഇനി പ്രസക്തിയില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.

SUMMARY: Supreme Court says KM Shaji is not disqualified from contesting

NEWS BUREAU

Recent Posts

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു നേതാവിനെതിരെ പരാതി

കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പർശിച്ചെന്ന യുവതിയുടെ പരാതിയിലാണ്…

14 minutes ago

ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലെ വാഹനാപകടം; മ​ണി​യ​ൻ​പി​ള്ള രാ​ജു മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് പ​രി​ശോ​ധ​ന ഫ​ലം

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം. കമിക്കല്‍ ലാബില്‍…

51 minutes ago

മിൽമാ പാൽ വില വർധിപ്പിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ…

58 minutes ago

ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു.  മേയ് ഒന്നു മുതൽ യൂണിറ്റിന് 56 പൈസ കൂടും. കഴിഞ്ഞവർഷം ബെസ്കോമിനുണ്ടായ 2,068…

2 hours ago

കാട്ടുപോത്തിന്റെ ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചിക്കമഗളൂരു കലാസയിലെ മരസാനിഗെയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഹൊരനാട് സ്വദേശി ചേതനാണ് (30) മരിച്ചത്. കലസയിലെ…

2 hours ago

വിഷു വർണങ്ങൾ ഇന്ന്

ബെംഗളൂരു: നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗം സംഘടിപ്പിക്കുന്ന വിഷു വർണങ്ങൾ വസന്തനഗർ അംബേദ്കർ ഭവനിൽ ഇന്നു…

2 hours ago