ന്യൂഡൽഹി: ആദ്യ വിവാഹബന്ധം നിയമപരമായി നിലനില്‍ക്കുന്നുണ്ടെങ്കിലും രണ്ടാമത് വിവാഹം ചെയ്ത ആളില്‍ നിന്ന് ജീവനാംശം ലഭിക്കാൻ സ്ത്രീക്ക് ക്രിമിനല്‍ ചട്ടപ്രകാരം (സി.ആർ.പി.സി 125ാം വകുപ്പ്) അർഹതയുണ്ടെന്ന് സുപ്രീം കോടതി. ഇത്തരം നിയമങ്ങളുടെ സാമൂഹിക ക്ഷേമ വശം പ്രധാനമാണെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഉപേക്ഷിക്കപ്പെട്ട സ്ത്രീക്ക് ജീവനാംശം നല്‍കാൻ രണ്ടാമത്തെ ഭർത്താവിന് കോടതി നിർദേശം നല്‍കി. 2005 ലാണ് ഹർജികാരിയായ സ്ത്രീ തന്റെ ആദ്യ ഭർത്താവുമായുള്ള ബന്ധം ഒഴിഞ്ഞത്. നിയമപരമായി ഇവർ വിവാഹമോചനം നേടിയിട്ടില്ല. ഒരു ധാരണപത്രത്തില്‍ ഒപ്പിട്ട് പിരിയുകയായിരുന്നു. പിന്നീട് മറ്റോരാളെ അതേ വർഷം വിവാഹം ചെയ്തു.
അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇയാള്‍ അതേ വർഷം വിവാഹബന്ധം അവസാനിപ്പിക്കുകയും 2006ല്‍ കുടുംബകോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതിനുശേഷം ഇരുവരും യോജിപ്പിലെത്തി വീണ്ടും വിവാഹിതരായി. ഇവർക്ക് 2008ല്‍ മകളുമുണ്ടായി. പിന്നീട് ഇരുവരും തർക്കമുണ്ടാവുകയും സ്ത്രീ ഭർത്താവിനും ഭർത്താവിന്റെ വീട്ടുകാർക്കുമെതിരെ സ്ത്രീധന നിരോധന നിയമപ്രകാരം കേസുകൊടുക്കുകയും ചെയ്തു.
തനിക്കും മകള്‍ക്കും ജീവനാംശം കിട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജി കുടുംബകോടതി അനുവദിച്ചു. ഇതിനെതിരെ രണ്ടാമത്തെ ഭർത്താവ് തെലങ്കാന ഹൈകോടതിയെ സമീപിച്ചു. ആദ്യ വിവാഹം നിയമപരമായി പിരിഞ്ഞിട്ടില്ലാത്തതിനാല്‍ ഇവരെ തന്റെ ഭാര്യയായി പരിഗണിക്കാനാകില്ലെന്നായിരുന്നു വാദം. ഈ വാദമാണ് ഇപ്പോള്‍ സുപ്രീംകോടതി തള്ളിയത്.
TAGS : SUPREME COURT
SUMMARY : The Supreme Court held that he is entitled to maintenance from the second husband even if the first marriage is subsisting
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…