ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖ് ചൊല്ലിയതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ തേടി സുപ്രിംകോടതി. കേന്ദ്ര സർക്കാരിനോടാണ് വിവരങ്ങള്‍ തേടിയത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരായ ഹർജികളിലാണ് നടപടി. മുത്തലാഖുമായി ബന്ധപ്പെട്ട് ഹൈക്കോടതികള്‍ക്ക് മുമ്പിലുള്ള കേസുകളുടെ വിവരങ്ങളും സമർപ്പിക്കണമെന്ന് നിർദേശം.
എത്ര പേർക്കെതിരെ കേസെടുത്തു, തുടർനപടികളെന്ത് തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. സ്ത്രീകളെ സംരക്ഷിക്കുന്നതിന് നിയമം ആവശ്യമാണെന്ന് കേന്ദ്രം വിശദീകരിച്ചു. കേരളത്തില്‍ നിന്നുള്ള മുസ്ലീം സംഘടനകളുള്‍പ്പെടെ നല്‍കിയ ഹർജികള്‍ പരിഗണിക്കവേയൊണ് സുപ്രീംകോടതി വിവരങ്ങള്‍ തേടിയത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചാണ് ഹർജികള്‍ പരിഗണിച്ചത്. മാർച്ച് 17-ന് ഹർജി വീണ്ടും പരിഗണിക്കും.
TAGS : SUPREME COURT
SUMMARY : Supreme Court seeks information on cases registered under muthalaq law
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…