Categories: NATIONALTOP NEWS

പള്ളിത്തര്‍ക്ക കേസ്: ആറു പള്ളികള്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: പള്ളിത്തര്‍ക്ക കേസില്‍ ആറു പള്ളികളുടെ ഭരണനിര്‍വ്വഹണം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി. സെമിത്തേരി അടക്കമുള്ള സൗകര്യങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കണമെന്നും ഇക്കാര്യത്തില്‍ ഓര്‍ത്തഡോക്‌സ് സഭ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

കേസില്‍ വിശദ വാദം പിന്നീട് കേള്‍ക്കാമെന്നും കോടതി അറിയിച്ചു. യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളുടെ കാര്യത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. കൈമാറ്റം നടപ്പാക്കിയ ശേഷം രണ്ടാഴ്ചക്കകം സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. സൗഹൃദപരമായി പ്രശ്‌നം തീര്‍ക്കാനാണ് കോടതി ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

സര്‍ക്കാര്‍ ഇടപെടല്‍ അവസാന മാര്‍ഗമാണ്. കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകാതിരിക്കാന്‍ ആണ് കോടതി താല്‍പര്യപ്പെടുന്നത്. എല്ലാവര്‍ക്കും ഒന്നിച്ച്‌ നല്ലൊരു ക്രിസ്തുമസ് ആഘോഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കോടതി പറഞ്ഞു.

TAGS : SUPREME COURT
SUMMARY : Church dispute case: Supreme Court should hand over six churches to the Orthodox Church

Savre Digital

Recent Posts

ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; സമയോചിത ഇടപെടല്‍ മൂലം ഒഴിവായത് വൻ ദുരന്തം

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…

34 minutes ago

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…

2 hours ago

മംഗളൂരുവിൽ വന്‍ മയക്കുമരുന്ന് വേട്ട: മലയാളിയടക്കം ആറുപേർ പിടിയിൽ

ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…

2 hours ago

സ്വർണവിലയില്‍ റെക്കാഡ് വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…

3 hours ago

സുവർണ മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…

3 hours ago

പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന

കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…

4 hours ago