ന്യൂഡൽഹി: ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ‘എന്ന ഷോയ്ക്കിടെ യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദ് നടത്തിയ പരാമര്‍ശങ്ങളില്‍ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. പരിപാടിക്കിടെ മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ നടത്തിയ പരാമര്‍ശം ലജ്ജിപ്പിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. ‘വികൃതമായ മനസ്സ്’ ഉളളത് കൊണ്ടാണ് ഇത്തരം വാക്കുകള്‍ പ്രയോഗിക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടിശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രണ്‍വീര്‍ ഉപയോഗിച്ച വാക്കുകള്‍ ലജ്ജിപ്പിക്കുന്നതാണെന്നുംബെഞ്ച് പറഞ്ഞു. അതേസമയം, രണ്‍വീറിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിട്ടുണ്ട്. അല്ലാബാഡിയയ്ക്കെതിരെ കൂടുതല്‍ പോലീസ് കേസുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടാന്‍ കഴിയില്ലെന്നും പാസ്പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്‍വീര്‍ അല്ലബാദിയ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അസം, മഹാരാഷ്ട്ര പോലീസാണ് രതാരത്തിനെതിരെ കേസെടുത്തത്.
TAGS : SUPREME COURT
SUMMARY : Supreme Court strongly criticizes YouTuber Ranveer Allahabadia
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…
തിരുവനന്തപുരം: കേരളം കൊണ്ടുവന്ന 'മലയാള ഭാഷാ ബിൽ 2025'നെതിരെ കർണാടക. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികള്‍ക്കും പ്രതീക്ഷ നല്‍കിയെങ്കില്‍ ഇന്ന് വില…
ന്യൂഡൽഹി: തൃശൂർ ചാലക്കുടി സ്വദേശി അരുൺ ഗോകുൽ വരച്ച 'ഉദയ്" എന്ന പയ്യൻ ഇനി ആധാറിന്റെ ഔദ്യോഗിക ചിഹ്‌നമാകും. ആധാർ…
കൊല്ലം: കൊല്ലം കുളത്തൂപ്പുഴ ട്രൈബല്‍ സ്കൂളിലെ ക്ലാസ് റൂമിന്റെ ഗ്രില്‍ തകർത്ത് മോഷണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പ്രദേശവാസികളായ…
തിരുവനന്തപുരം: സംസ്ഥാനത്ത് 15 ട്രെയിനുകൾക്കു വിവിധ സ്റ്റേഷനുകളിൽ പുതുതായി സ്റ്റോപ് അനുവദിച്ച് റെയിൽവേ. ധനുവച്ചപുരം മുതൽ കണ്ണൂർ വരെയാണ് പുതുതായി…