കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി സേവിച്ച് മരിക്കാനാണ് തന്‍റെ ഏറ്റവും വലിയ ആഗ്രഹമെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അത്രയുമേയുള്ളു തന്‍റെ ആഗ്രഹമെന്നും, അതിനപ്പുറം ഒന്നും താന്‍ മോഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ആഗ്രഹം തുറന്നു പറഞ്ഞാല്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുമോയെന്ന ആശങ്കയും സുരേഷ് ഗോപി പങ്കുവച്ചു.
“ഇത് പറഞ്ഞാല്‍ അപകടമാകില്ലെന്ന് തോന്നുന്നു. ഇല്ലെങ്കില്‍ ഉത്തരേന്ത്യയിലെ പത്രങ്ങള്‍ എല്ലാം സുരേഷ് ഗോപി രാജിവെച്ചു, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനാകാന്‍ പോയി എന്ന് എഴുതും. അങ്ങനെ വലിയ പുകിലാക്കി മാറ്റും,” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സ്ത്രീകളുടെ പങ്കും ശക്തിയും സംബന്ധിച്ചും മന്ത്രി ശക്തമായ അഭിപ്രായം പങ്കുവച്ചു.
സ്ത്രീകള്‍ ഇന്ന് വെറും വികസനത്തിന്റെ ഗുണഭോക്താക്കളല്ല, മറിച്ച് ഇന്ത്യയുടെ പുരോഗതിയുടെ യഥാര്‍ത്ഥ ശില്പികളായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി മറൈന്‍ ഡ്രൈവിലെ താജ് വിവാന്തയില്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിച്ച ‘ദേവി അവാര്‍ഡ്’ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
SUMMARY: Becoming the chairman of the Guruvayur Devaswom Board has always been my dream: Suresh Gopi
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ എട്ട് അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…
പാലക്കാട്: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…
തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…
ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്…
കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…