KERALA

വൈകൃതങ്ങൾ പറയുന്നവരോട്, നിങ്ങൾക്കോ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ’; വൈകാരിക പ്രതികരണവുമായി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ എന്നവർ കുറിച്ചു. ഒരു അക്രമം നടന്നപ്പോള്‍ ഉടന്‍ പരാതിപ്പെട്ടതാണ് താന്‍ ചെയ്ത തെറ്റെന്നും സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ഒന്നും പറയാതെ ഇരിക്കണമായിരുന്നുവെന്നും അതിജീവിത കുറിച്ചു.

അതിജീവിതയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
‘ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അതപ്പോള്‍ തന്നെ പോലീസില്‍ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്.

അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്ത് വരുമ്പോള്‍ ഇത് എന്തുകൊണ്ട് അന്നേ പോലീസില്‍ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.

20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി പോകുന്നതിന് മുന്‍പേ ഒരു വീഡിയോ എടുത്തത് കണ്ടു, അതില്‍ ഞാന്‍ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.

ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ.

Not a victim,
not a survivor,
just a simple human being!!
let me live!

കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ അതിജീവിതയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. അതിജീവിതയുടെ പരാതിയില്‍ തൃശൂര്‍ സൈബര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട് നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു വരികയാണ് മാര്‍ട്ടിന്‍. മാര്‍ട്ടിന്റെ വീഡിയോ പങ്കുവെച്ചവര്‍ക്കെതിരെയും നടപടി വേണമെന്ന് 24 വീഡിയോ ലിങ്കുകള്‍ ഉള്‍പ്പെടെ ഡി ഐ ജി. ഹരിശങ്കറിന് നല്‍കിയ പരാതിയില്‍ അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.

SUMMARY: Survivor reacts emotionally after video goes viral

NEWS DESK

Recent Posts

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായി ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ…

25 minutes ago

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കന്‍ വ്യോമാക്രമണം

വാഷിം​ഗ്ടൺ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം. ഐഎസ് അംഗങ്ങളെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളും ആയുധകേന്ദ്രങ്ങളും ഇല്ലാതാക്കുന്നതിനായി യുഎസ്…

30 minutes ago

ലൈംഗികാതിക്രമ പരാതി:പി.ടി കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കു‍ഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ശനിയാഴ്ച. തിരുവനന്തപുരം എഴാം അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവ്…

46 minutes ago

187 കോടി രൂപയുടെ അഴിമതി; മുൻമന്ത്രി നാഗേന്ദ്രയുടെ എട്ടുകോടിയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി

ബെംഗളൂരു:കർണാടക മഹർഷി വാല്മീകി ഷെഡ്യൂൾഡ് ഡിവലപ്‌മെന്റ് കോർപ്പറേഷനിലെ 187 കോടി രൂപ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ…

1 hour ago

കൊ​ച്ചി​യി​ൽ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

കൊച്ചി: റിട്ടയേർഡ് അദ്ധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരിയായ…

2 hours ago

ഐ​എ​ഫ്എ​ഫ്കെ​യെ ഞെ​രി​ച്ച് കൊ​ല്ലാ​നു​ള്ള ശ്രമം, ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാവിധ ഫാസിസ്റ്റ് നടപടികളെയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെത്തന്നെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ…

2 hours ago