LATEST NEWS

കൊലപാതക ശ്രമം അടക്കം 53 ക്രിമിനൽ കേസുകളിലെ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ എന്ന തടവുകാരനാണ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. തമിഴ്നാട് പോലീസിന്‍റെ കസ്റ്റഡിയിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 9.45ഓടെയാണ് സംഭവം. കൊലപാതകം, കവര്‍ച്ച തുടങ്ങി 53 കേസുകളിലെ പ്രതിയാണ് ബാലമുരുകന്‍.

പോലീസ് തൃശൂർ നഗരത്തിൽ വ്യാപക പരിശോധന നടത്തുന്നു. കറുത്ത ഷർട്ടും വെളുത്ത മുണ്ടുമായിരുന്നു കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുമ്പോൾ പ്രതിയുടെ വേഷം. ഇയാൾ ഒരു കാറിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന സംശയവും തമിഴ്നാട് പോലീസ് പ്രകടിപ്പിക്കുന്നുണ്ട്. പ്രതി തൃശൂർ നഗരം വിട്ട് പോയിട്ടുണ്ടോ എന്നറിയാനായി നിലവിൽ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുകയാണ്

ബാലമുരുകനെതിരെ തമിഴ്നാട്ടിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ വിരുനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ജയിലിന്റെ മുമ്പിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

കഴിഞ്ഞ മേയിൽ തമിഴ്നാട് പോലീസ് വാഹനത്തിൽ നിന്ന് സമാനമായി രീതിയിൽ രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. ബാലമുരുകനെ കണ്ടെത്താൻ തൃശൂരിൽ വ്യാപകമായ തെരച്ചിൽ നടത്തുകയാണ് പൊലീസ്. രക്ഷപ്പെട്ട പ്രതി ബൈക്കുമായി കടന്നു കളയാനുള്ള സാധ്യതയുണ്ടെന്നും ഇതിനാൽ ബൈക്ക് മോഷണം എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്താൽ ഉടനെ പൊലീസിനെ അറിയിക്കണമെന്നുമാണ് നിര്‍ദേശം. ബൈക്കിൽ താക്കോൽ അടക്കം വെക്കരുതെന്നും നിര്‍ദേശമുണ്ട്.
SUMMARY: Suspect in 53 criminal cases, including attempted murder, escapes custody

NEWS DESK

Recent Posts

നെടുമ്പാശ്ശേരിയില്‍ വൻ ലഹരിവേട്ട; ആറരക്കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് സംഘം നടത്തിയ പരിശോധനയില്‍ കോടികളുടെ കഞ്ചാവ് പിടികൂടി. വയനാട് സ്വദേശിയായ അബ്ദുല്‍ സമദ് എന്ന…

7 minutes ago

പ്രവാസി കേരളീയരുടെ നോർക്ക സ്കോളർഷിപ്പ്; 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.…

18 minutes ago

ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്‍റെ മൃതദേഹം

കണ്ണൂർ: കണ്ണൂരില്‍ വയോധികന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നടുവില്‍ സ്വദേശിയായ കെ.വി. ഗോപിനാഥന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ…

50 minutes ago

ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇക്ക് നേരെ ആക്രമണം

കൊച്ചി: ടിക്കറ്റ് പരിശോധനയ്ക്കിടെ ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം. സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എ സനൂപ് ആണ് ആക്രമണത്തിനിരയായത്. പാലക്കാട് കാഞ്ഞിരപ്പുഴ…

2 hours ago

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർധിച്ചിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്.…

2 hours ago

ഇന്റർ സ്കൂൾ ക്വിസ് മത്സരം

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം  ഞായറാഴ്ച…

4 hours ago