ബെംഗളൂരു: വാഹനമോഷണക്കേസില്‍ മലയാളി യുവാവ് മംഗളൂരുവില്‍ അറസ്റ്റിലായി. തിരുവനന്തപുരം വർക്കല സ്വദേശി ഹംസയാണ് (കുപ്പിക്കണ്ടം ഹംസ-29) സൂറത്കൽ പോലീസിന്റെ പിടിയിലായത്. സൂറത്കൽ കുളായിയിലെ വീട്ടിൽ നിന്ന് നിർത്തിയിട്ട പിക്ക്അപ്പ് ട്രക്ക്, അതേ പ്രദേശത്തുനിന്ന് ബൈക്ക് എന്നിവ ഇയാൾ മോഷ്ടിച്ചിരുന്നു. ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ട ഇയാളെ പോലീസിന് സംശയം തോന്നിയതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തായത്.
മംഗളൂരു ഫോറം മാളിനുസമീപത്തുനിന്ന് ബൈക്ക് മോഷ്ടിച്ചതായി പ്രതി സമ്മതിച്ചെന്ന് പേിലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിൽ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മൊബൈൽ, വാഹന മോഷണങ്ങൾ ഉൾപ്പെടെ 17-ൽ പരം കേസുകൾ ഇയാളുടെ പേരിലുള്ളതായും കണ്ടെത്തി. പ്രതിയിൽനിന്ന് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു.
SUMMARY: Suspect in car theft case arrested
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ട്യൂഷൻ അധ്യാപകന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ…
കോട്ടയം: കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. സംഭവത്തില്‍ കോട്ടയം നഗരസഭ മുന്‍…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ ബെംഗളൂരു മേഖല പഠനോത്സവം വിമാനപുര കൈരളി നിലയം സ്‌കൂളിൽ നടന്നു. എഴുത്തുകാരൻ സുധാകരൻ…
ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിനി മരിച്ചു. കൂടാളി കൊളോളം കാരക്കണ്ടി കെ. പി.ശ്രീധരന്റെയും പരേതയായ എം.കെ. കാഞ്ചനയുടെയും മകൾ…
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിൽ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം 26ന് ആരംഭിക്കും. ത്രിതലപഞ്ചായത്തുകളിൽ 3 ബാലറ്റുകളും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയിലേയ്ക്ക്…