ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ചിക്കബാനവാര – അബ്ബിഗരെ സംഘടിപ്പിച്ച പുതുവത്സരാഘോഷം ‘സുവർണ്ണ ധ്വനി’ ചിക്കബാനവാര കെംപാപുര റോഡിലെ അക്ഷര ബാങ്ക്വറ്റ് ആന്‍റ് ലോൺസില്‍ വിവിധ പരിപാടികളോടെ നടന്നു. സംഘടനയുടെ ‘അശരണർക്ക് ആശ്രയം’ പദ്ധതിയുടെ ഉദ്ഘാടനം, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വീൽചെയറുകൾ, ടൂവീലർ എന്നിവയുടെ വിതരണം, പഠനത്തിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കൽ, സാംസ്കാരിക സമ്മേളനം, വിവിധ കലാപരിപാടികൾ, ശിങ്കാരിമേളം എന്നിവ പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി നടന്നു. പ്രശസ്ത പിന്നണി ഗായകൻ അൻവർ സാദത്തിൻ്റെ നേതൃത്വത്തിൽ ഓർക്കസ്ട്രയും, മണിക്കുട്ടൻ മായ ടീമിൻ്റെ കോമഡി ഷോയും അരങ്ങേറി.
ചെയർമാൻ വിജേഷ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ‘അശരണർക്ക് ആശ്രയം” പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് ചെയർമാൻ വിജേഷ് ബാലകൃഷ്ണൻ വിശദീകരിച്ചു. പ്രശസ്ത ചലച്ചിത്ര താരം രജീഷ വിജയൻ മുഖ്യാതിഥിയായി. മഞ്ജുള മുനിരാജു, മുൻ കോർപ്പറേറ്റർ കെ.നാഗഭൂഷന്‍, എസ്കെകെഎസ് സംസ്ഥാന പ്രസിഡണ്ട് എസ്.രാജേന്ദ്രൻ, സ്ഥാപക പ്രസിഡണ്ട് രാജൻ ജേക്കബ്, ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ, സെക്രട്ടറി കെ എസ് മഞ്ജുനാഥ്, കൺവീനർ സജീഷ് കുമാർ വി കെ, ഫിനാൻസ് കൺവീനർ വാസുദേവൻ പി, മുൻ പഞ്ചായത്ത് മെമ്പർ സി.രവികുമാർ, വനിതാ വിഭാഗം ചെയർപേഴ്സൺ വിനീത മനോജ്, വനിതാ വിഭാഗം കൺവീനർ ശാലിനി, ഫിനാൻസ് കൺവീനർ ജയ തിലകൻ, യുവജന വിഭാഗം ചെയർമാൻ സുമിത് നാരായൺ എന്നിവർ പങ്കെടുത്തു.
ചിത്രങ്ങള്‍ 🟥
SUMMARY: Suvarna Karnataka Kerala Samajam Chikkabanavara Abbigare New Year Celebration – Abbigare
മലപ്പുറം: തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന,(30) മകൻ അമൻ…
ന്യൂഡൽഹി: ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു. 26 വിദ്യാര്‍ഥികള്‍ നൂറു ശതമാനം സ്കോര്‍ നേടിയതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി…
തൃശൂര്‍: ഹോട്ടലിന് അകത്ത് കയറി സാധനങ്ങള്‍ നശിപ്പിച്ച് കാട്ടാന. അതിരപ്പിള്ളി പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടന്‍ ജോണ്‍സന്റെ…
ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന്റെ 59-മാത് പ്രതിഷ്ഠാവാർഷികം ഏപ്രിൽ 21, 22, 23, തീയതികളിൽ ആഘോഷിക്കും. 21-ന് രാവിലെ ഒൻപതു മുതൽ…
ബെംഗളൂരു: കഠിന ചൂടില്‍ വെന്തുരുകി കര്‍ണാടക. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ താപനില കുത്തനെ ഉയര്‍ന്നു. ഞായറാഴ്ച അഞ്ച് ജില്ലകളിൽ താപനില…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖല അധ്യാപകർക്കായി നടത്തുന്ന പരിശീലന ക്യാംപ് 26നു രാവിലെ 9ന് ആർബിഐ…