സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണ്‍ വാര്‍ഷികാഘോഷം 15 ന്

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണിന്റെ പന്ത്രണ്ടാമത് വാര്‍ഷികാഘോഷം ‘കൂട്ടായ്മ 2025’ ഫെബ്രുവരി 15 ന് വൈകുന്നേരം 3 മണി മുതല്‍ കൊത്തന്നൂര്‍ സാം പാലസില്‍ നടക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു കുടുംബത്തിന് വീട് വെച്ച് നല്‍കുന്ന സുവര്‍ണ ഭവനം പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ദാന കര്‍മ്മവും പരിപാടിയില്‍ നിര്‍വഹിക്കും

പ്രശസ്ത ഗസല്‍ ഗായകന്‍ അലോഷി ആദമിന്റെ ഗസല്‍ സന്ധ്യയും, പ്രശസ്ത കൊറിയോഗ്രാഫര്‍ രതീഷ് മാസ്റ്ററിന്റെ ‘എന്‍ ഊര്’ എന്ന ഡാന്‍സ് ഡ്രാമയും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9740822558/ 9986895580.
<BR>
TAGS : SKKS

LEAVE A REPLY

Please enter your comment!
Please enter your name here